രാമലീലയ്ക്ക് സ്‌പെഷ്യല്‍ ഷോ?

നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ പുതിയ ചിത്രമായ രാമലീല വന്‍ വിജയത്തിലെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ദിലീപിന്റെ വിജയ ചിത്രങ്ങളുടെ കൂട്ടത്തില്‍ രാമലീലയും ഇടംപിടിക്കാന്‍ സാധ്യത. ദിലീപ് നായകനായ ചിത്രത്തിനു വേണ്ടി സ്‌പെഷ്യല്‍ ഷോയുമായി ഇതിനകം വിവധ തിയേറ്ററുകള്‍ രംഗത്തു വന്നിട്ടുണ്ട്.
പതിവു ഷോകള്‍ക്ക് തിരക്ക് കൂടിയതാണ് സ്‌പെഷ്യല്‍ ഷോ നടത്താന്‍ തിയേറ്റര്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്. രാത്രി 12 മണിക്കാണ് സ്‌പെഷ്യല്‍ ഷോ. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളിലാണ് സ്‌പെഷ്യല്‍ ഷോ സംഘടിപ്പിക്കുന്നത്. നൂറു കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകനു ശേഷം ആദ്യമായാണ് ഒരു സിനിമയ്ക്ക് ഇത്രയധികം സ്‌പെഷ്യല്‍ ഷോ നടത്തുന്നത്.
https://www.facebook.com/Malayalivartha