സിദ്ധിഖ് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മഞ്ജു എന്തിനാണ് സിദ്ധിഖിന്റെ മുണ്ടില്‍ കയറി പിടിച്ചത്

സിദ്ധിഖ് എന്ന പേര് കേട്ടതും വെറെയൊന്നും നോക്കാതെ സിദ്ധിഖ് എഴുന്നേറ്റ് വേദിയിലേക്ക് നടന്നു നീങ്ങി. പിന്നീട് സംഭവിച്ചത് എല്ലാവരെയും ചിരിപ്പിച്ചു എന്ന് വേണം പറയാന്‍.വില്ലന്റെ ഓഡിയോ റിലീസിങ്ങ് വേദിയിലായിരുന്നു സംഭവം.
ചടങ്ങിന് ആശംസ നേരാനായി സംവിധായകന്‍ സിദ്ദിഖിനെ വേദിയിലേയ്ക്കു ക്ഷണിക്കുകയായിരുന്നു. എന്നാല്‍ തന്നെയാണു വിളിച്ചത് എന്നു തെറ്റുദ്ധരിച്ചാണ് നടന്‍ സിദ്ദിഖ് ചാടി എഴുന്നേറ്റ് ആശംസ പറയാനായി വേദിയിലേയ്ക്കു നടന്നത്.
എന്നാല്‍ പിന്നീടാണഅ അവതരാകനായി എത്തിയ സംവിധായകന്‍ ഉണ്ണി കൃഷ്ണന്‍ അപ്പോഴേയ്ക്കും നടന്‍ സിദ്ദിഖിനെ അല്ല സംവിധായകന്‍ സിദ്ദിഖിനെയാണു വിളിച്ചത് എന്നു പറഞ്ഞു നടനെ തിരിച്ചയച്ചു. പിന്നീട് രണ്ടു മൂന്നു ആശംസകള്‍ക്കു ശേഷമായിരുന്നു നടന്‍ സിദ്ദിഖിനെ വിളിച്ചത്.
ഇത്തവണ തന്നെ തന്നെയാണു വിളിച്ചത് എന്ന് ഒന്നു കൂടി ഉറപ്പു വരുത്തി വേദിയില്‍ എത്തി. സാധാരണ തന്നെ ആരും പ്രസംഗിക്കാന്‍ വിളിക്കാറില്ല അതുകൊണ്ടാണു സിദ്ദിഖ് എന്നു കേട്ടപ്പോള്‍ ചാടി എഴുന്നേറ്റു വന്നത് എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി.
അബദ്ധം പറ്റി തിരികെ സിറ്റില്‍ ഇരിക്കാന്‍ ചെന്നപ്പോഴായിരുന്നു ലാലിന്റെ വക കമ്മന്റ്. താന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മഞ്ജു തന്റെ മുണ്ടില്‍ കയറി പിടിച്ചതാണ്. ഏതായാലും അത് ഊരി പോകാത്തതു കാര്യമായി. സിദ്ദിഖിന്റെ ഈ തുറന്നു പറച്ചില്‍ കേട്ട് സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു. ഇനി ഈ അബന്ധം പറ്റില്ലെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha