കാസ്റ്റിങ് കോളുകള്‍ കണ്ട് ഫോട്ടോ അയച്ചിട്ടും പലരും ഓഡീഷന് പോലും വിളിച്ചില്ല; സിനിമയിലെത്തിപ്പെടാൻ താൻ സഹിച്ച കഷ്ടപാടുകളെ കുറിച്ച് ടൊവിനോ പറയുന്നു...

സിനിമാ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പരിചിതരും അപരിചിതരുമായ ഒരുപാടുപേര്‍ സഹായിച്ചിട്ടുണ്ട്. അഭിനയമോഹം തലയ്ക്ക് പിടിച്ച കാലത്ത് ഒരുപാട് സിനിമകളുടെ കാസ്റ്റിങ് കോളുകള്‍ കണ്ട് ഫോട്ടോ അയയ്ക്കുമായിരുന്നു. പലരും ഓഡീഷന് പോലും വിളിച്ചിട്ടില്ല. എനിക്ക് ഒരു നോര്‍ത്ത് ഇന്ത്യന്‍ മുഖവും രൂപവുമാണുള്ളതെന്നും മലയാള സിനിമയ്ക്ക് പറ്റില്ല എന്നുമൊരു ധാരണ പലര്‍ക്കുമുണ്ടായിരുന്നു. ഇപ്പോള്‍ ആ കാഴ്ച്ചപ്പാട് മാറിയിട്ടുണ്ട്. ഞാനൊരു തനി മലയാളിയാണ്. പിന്നെ ലുക്കിനേക്കാള്‍ ഉപരി, പ്രേക്ഷകര്‍ നമ്മളെ അംഗീകരിക്കുന്നതിലല്ലേ കാര്യം. അതിന് കഴിവും പരിശ്രമവുമാണ് വേണ്ടത്.
സംവിധായകന്റെ പരിചയ സമ്പത്തിനേക്കാള്‍ പ്രധാനം കഥയും സിനിമയോടുള്ള സമീപനവുമാണെന്ന് ഞാന്‍ കരുതുന്നു. എന്റെ അടുത്തുവരുന്ന കഥകളില്‍നിന്ന് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കുന്നു. ഏതൊരു സംവിധായകനും കഥയുമായി എന്നെ സമീപിക്കാം. പല സംവിധായകരുടേയും കരിയറിന്റെ ആദ്യഘട്ടത്തിലുള്ള സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു- ടൊവിനോ പറയുന്നു.
മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ രണ്ടാമത്തെ സിനിമയായിരുന്നു ‘എബിസിഡി’. രൂപേഷ് പീതാംബരന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ‘യൂ ടൂ ബ്രൂട്ടസ്’. ശ്യാംധറിന്റേയും ടോം ഇമ്മട്ടിയുടെയും ജോണ്‍ പോള്‍ ജോര്‍ജിന്റേയും ആദ്യ സിനിമയിലാണ് ഞാന്‍ അഭിനയിക്കുന്നത്.
ഇനി അഭിനയിക്കാനിരിക്കുന്ന പത്ത് പ്രൊജക്ടുകളില്‍ പകുതിയും പുതുമുഖ സംവിധായകരുടേതാണ്. നടന്‍ ധനുഷ് മലയാളത്തില്‍ നിര്‍മിക്കുന്ന ആദ്യത്തെ സിനിമയാണ് ‘തരംഗം’. സംവിധായകന്‍ ഡൊമിനിക് അരുണിന്റെ ആദ്യ ചിത്രമാണത്.
രണ്ടിലധികം സിനിമകള്‍ ചെയ്തിട്ടുള്ള ഒരു സംവിധായകന്റെ സിനിമയില്‍ ഞാന്‍ ആദ്യമായി അഭിനയിക്കുന്നത് ആഷിക് അബുവിന്റെ ‘മായാനദി’യിലാണ്.
https://www.facebook.com/Malayalivartha