ദിലീപിന്റെ നായികയായെത്തി ആരാധകരെ കൈയിലെടുത്ത സംവൃത വീണ്ടും മടങ്ങിയെത്തുന്നു?

വ്യത്യസ്ഥതയാര്‍ന്ന വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നടിയാണ് സംവൃത സുനില്‍. മലയാളത്തിലുണ്ടായ നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിച്ച നടിയാണ് താരം. കാമുകിയായും അമ്മയായും അഭിനയിക്കാന്‍ ഒരുപോലെ ധൈര്യം കാട്ടിയ സംവൃത തീരെ ചെറിയ റോളുകള്‍ ചെയ്യാനും മടികാട്ടിയില്ല. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ഈ നടി മിടുക്കുകാട്ടി.
ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. അസുരവിത്ത്. നോട്ടം, അച്ഛനുറങ്ങാത്ത വീട്, അഹം പുണ്യം, തിരക്കഥ, ചോക്ക്‌ലേറ്റ്, കോക്ക്‌ടെയില്‍, മിന്നാമിന്നിക്കൂട്ടം, റോബിന്‍ഹുഡ്, വാസ്തവം, മാണിക്യക്കല്ല്, സ്വപ്‌നസഞ്ചാരി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി.
വിവാഹത്തോടെയും മറ്റും അഭിനയം നിര്‍ത്തി ഇന്റസ്ട്രി വിട്ട പല നായികമാരും ഇപ്പോൾ സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ്. ആ കൂട്ടത്തിൽ ഇനി പ്രിയ നടി സംവൃതയും... ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിങിലാണ് ഏറ്റവുമൊടുവില്‍ സംവൃത അഭിനയിച്ചത്. അതിനിടയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം തുടങ്ങി ഒട്ടുമിക്ക എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും സംവൃത അഭിനയിച്ചു തീര്‍ത്തു. അഖിലിനെ വിവാഹം ചെയ്തതോടെ സിനിമയോട് വിട പറഞ്ഞ് സംവൃത അമേരിക്കയിലേക്ക് പറക്കുകയായിരുന്നു. അഭിനയം നിര്‍ത്തുന്നു എന്നൊരിക്കലും നടി പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ മടങ്ങി വരും എന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു.
https://www.facebook.com/Malayalivartha