ലേഡി സൂപ്പർ സ്റ്റാറിന്റെ വിജയാഘോഷം

മഞ്ജു വാര്യർ നായികയായ ഉദാഹരണം എന്ന സിനിമയുടെ വിജയാഘോഷം നടന്നു. എറണാകുളം പത്മയിൽ നടന്ന പരിപാടിയിൽ സഹപ്രവർത്തകർക്കും ആരാധകർക്കുമൊപ്പം കേക്ക് മുറിച്ചാണ് മഞ്ജു വിജയം ആഘോഷിച്ചത്.സിനിമ പരാജയമാണെന്നുള്ള പ്രചാരം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആഘോഷം നടന്നതെന്നും ശ്രദ്ധേയമാണ്.
ഉദാഹരണം സുജാതഎന്ന സിനിമയുടെ പ്രചാരണത്തിന്റെ മഞ്ജു വാര്യർ ഫാൻസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്താനിരുന്ന മെഡിക്കൽ ക്യാമ്പ് അവസാന നിമിഷം മാറ്റിവെച്ചത് അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. പരിപാടിയിൽ നിന്ന് മഞ്ജു വിട്ടുനിന്നതിനെ തുടർന്ന് ആരാധകർ സിനിമയുടെ ഫ്ളാക്‌സ് ബോർഡുകൾ തകർത്തെന്നും ഫാൻസ് അസോസിയഷൻ പ്രവർത്തകർ കൂട്ടത്തോടെ രാജി വച്ചെന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം വ്യാജ വാർത്തകളാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ഫാൻസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ഡോ.രാഖി രാജ് പറഞ്ഞു.
https://www.facebook.com/Malayalivartha