എല്ലാം പച്ചക്കള്ളം...ഉദാഹരണം സുജാതയുടെ കൂടെയാണ് ആരാധകര്‍

ദിലീപിന്റെ പുതിയ ചിത്രം രാമലീല വന്‍ ഹിറ്റാണെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഉദാഹരണം സുജാതയ്ക്ക് മുന്നില്‍ രാമലീല ഒന്നുമല്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 15 കോടി മുതല്‍ മുടക്കിയായിരുന്നു ടോമിച്ചന്‍ മുളകുപാടം രാമലീല എടുത്തത്. തുടക്കത്തില്‍ ഉണ്ടായ ഫാന്‍സുകാരുടെ തള്ളിക്കയറ്റത്തെ തുടര്‍ന്നു രാമലീല വന്‍ വിജയമാണ് എന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.
കുടുംബ പ്രേക്ഷകര്‍ രാമലീലയെ കൈവിട്ടും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മഞ്ജു വാര്യരുടെ ചിത്രം ഉദാഹരണം സുജാതയ്ക്കു തുടക്കത്തില്‍ മോശം റിവ്യൂകള്‍ വന്നു എങ്കിലും ഇപ്പോള്‍ സുജാതയേ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സുജാതയെ കാണാനായി ആളുകള്‍ തീയേറ്ററിലേയ്ക്കു വന്‍ തോതില്‍ എത്തി തുടങ്ങി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കുടുംബ പ്രേക്ഷകരാണു കൂടുതലായും ഉദാഹരണം സുജാത കാണാനായി എത്തുന്നത്. മുമ്പ് ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരവും മഞ്ജുവിന്റെ സൈറബാനുവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ സൈറാബാനുവായിരുന്നു വിജയിച്ചത്.
ഉദാഹരണം സുജാത മികച്ച ഒരു ഉദാഹരണമാണ് എന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ഹിന്ദി ചിത്രമായ ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരിയും അശ്വനി അയ്യര്‍ തിവാരിയും ചേര്‍ന്ന് തിരക്കഥ എഴുതി അശ്വതി അയ്യര്‍ തിവാരി സംവിധാനം ചെയ്ത നില്‍ ബാത്തോ സന്നാത്ത എന്ന ഹിന്ദി സിനിമയുടെ മലയാളം റീമേയ്ക്കാണ് ഉദാഹരണം സുജാത. തമിഴില്‍ ഇത് അമ്മാക്കണക്ക് എന്ന പേരില്‍ റിമേയ്ക്ക് ചെയ്തിരുന്നു. അമല പോളായിരുന്നു നായിക. പ്രേക്ഷകര്‍ക്ക് ഇത്ര പരിചയം ഉള്ള ഇതിവൃത്തമായിട്ടും സുജാതയ്ക്കു കണ്ടിറങ്ങിയവരില്‍ നൊമ്പരം നിറയ്ക്കാന്‍ കഴിഞ്ഞത് ചിത്രത്തിന്റെ വിജയമായാണു വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha