കേരളത്തിലെ വെള്ളം ലോകമാര്‍ക്കറ്റില്‍ എത്തിക്കാൻ ജയസൂര്യ...

രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും ചെയ്ത് 2013ൽ പുറത്തിറങ്ങിയ ഒരു മലയാള ഹാസ്യചലച്ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്. ജയസൂര്യ, നൈല ഉഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ്. തൃശൂർക്കാരനായ ജോയി പല സംരംഭങ്ങളും പരാജയപ്പെട്ട് അവസാനം ആനപ്പിണ്ടത്തിൽ നിന്ന് ചന്ദനത്തിരി ഉണ്ടാക്കുന്ന പുണ്യാളൻ അഗർബതീസ് എന്നാ പുതിയ സംരംഭം കൊണ്ട് വരുന്നു. എന്നാൽ പല പ്രശ്നങ്ങളും പാരകളും ജോയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇങ്ങനെയാണ് കഥ കടന്നുപോകുന്നത്. പ്രമേയത്തിലും അവതരണത്തിലുമുള്ള പുതുമ കൊണ്ടും ബോക്സ് ഓഫീസ് വിജയം കൊണ്ടും മലയാളത്തെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു ഇത്.
ആനപ്പിണ്ടം തേടിനടക്കുന്ന ജോയ് താക്കോല്‍ക്കാരന്റെ കഥ ഒരിക്കല്‍ക്കൂടി പറഞ്ഞ് കൈയടി നേടാനൊരുങ്ങുകയാണ് രഞ്ജിത് ശങ്കറും ജയസൂര്യയും. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ട രണ്ടാം ഭാഗത്തിന്റെ ആദ്യ ട്രെയ്ലര്‍ പുറത്തിറങ്ങി. ഒരേ ഫിലോസഫിയായതു കൊണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ പ്രൊഡക്റ്റ് ലോഞ്ച് ചെയ്യുന്നുവെന്ന മുഖവുരയോടെയാണ് ട്രെയ്ലറെത്തിയത്. അംബാനി ജിയോ കൊണ്ടുവന്ന പോലെ കേരളത്തിലെ വെള്ളം ലോകമാര്‍ക്കറ്റില്‍ ഇറക്കാന്‍ പോവുന്ന താക്കോല്‍ക്കാരന്‍ ജോയിയാണ് പുണ്യാളന്‍ റ്റുവില്‍ ജയസൂര്യ എത്തുന്നത്.
പുണ്യാളന്‍ വെള്ളം എന്ന പേരിലാണ് ഈ പ്രൊഡക്റ്റ് മാര്‍ക്കറ്റിലെത്തുന്നത്. അജു വര്‍ഗീസ്, ജയരാജ് വാര്യര്‍, ധര്‍മ്മജന്‍, ശ്രീജിത് രവി എന്നിവരും ചിത്രത്തിലുണ്ട്. രഞ്ജിതും ജയസൂര്യയുടെയും വിതരണ കമ്ബനിയായ പുണ്യാളന്‍ സിനിമാസ് തന്നെയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. നവംബര്‍ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha