പ്രകാശ് രാജ് ദേശീയ അവാര്‍ഡ് തിരിച്ചു നല്‍കാൻ ഒരുങ്ങുന്നു

രാജ്യത്തെ സംഘപരിവാര്‍ കൊലപാതകങ്ങളില്‍ അതിശക്തമായ പ്രതിഷേധവുമായി പ്രമുഖ നടന്‍ പ്രകാശ് രാജ് രംഗത്ത്. കാഞ്ചീവരത്തിലെ അഭിനയത്തിന് ലഭിച്ച ദേശീയ പുരസ്കാരം തിരികെ നല്‍കാനുള്ള തീരുമാനത്തിലാണ് താരം.
രാജ്യത്ത് അസഹിഷ്ണുത പരക്കുന്നതിനെതിരേയും പ്രകാശ് രാജ് നേരത്തെ ശക്തമായ നിലപാട് രേഖപ്പെടുത്തിയിട്ടുണ്ട്.കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ദേശീയ അവാര്‍ഡ് തിരികെ നല്‍കാന്‍ താരം തയ്യാറെടുക്കുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് നൗ വ്യക്തമാക്കിയിട്ടുണ്ട്.പ്രകാശ് രാജിന്റെ അടുത്ത സുഹൃത്തായിരുന്നു ഗൗരി ലങ്കേഷ്.
https://www.facebook.com/Malayalivartha