മോഹന്‍ലാല്‍ വേദിയിലെത്തിയപ്പോള്‍ രജനികാന്ത് കൈവിശി പിന്നീട് സംഭവിച്ചത്...?

സിനിമാ സ്റ്റണ്ട് യൂണിയന്റെ 50ാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. തെന്നിന്ത്യയിലെ മുന്‍നിര താരങ്ങള്‍ എല്ലാവരും ചടങ്ങില്‍ പങ്കെടുത്തു.
ഓറഞ്ച് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു മോഹന്‍ലാലിന്റെ വേഷം. മറ്റുള്ളവരില്‍ നിന്നും വളരെ വ്യത്യസ്തമായും സാധാരണ രീതിയിലുമായിരുന്നു മോഹന്‍ലാലിന്റെ വേദിയില്‍ എത്തിയത്.
വേദിയിലേക്ക് മോഹന്‍ലാല്‍ എത്തിയതും താഴെയിരുന്ന രജനി എണീറ്റ് കൈവീശി.
ഇതുകണ്ട് എഴുന്നേല്‍ക്കണോ വേണ്ടയോ എന്ന ചിന്തയിലായിരുന്നു ധനുഷ്. രജനിയുടെ കൈവീശല്‍ കണ്ട് മോഹന്‍ലാലും തിരിച്ച് കൈവീശി കാണിച്ചു. ഇരുവരുടെയും സൗഹൃദം കണ്ട് മറ്റ് പ്രമുഖരുടെ മനസ്സ് കുളിര്‍ന്നു.
തന്റെ ഗുരുക്കന്മാരായ സ്റ്റണ്ട്മാസ്‌റ്റേഴ്‌സിനെക്കുറിച്ച് വാനോളം പുകഴ്ത്തിയ മോഹന്‍ലാല്‍ അവര്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു. ഗുരുക്കമാരുടെ കാലില്‍ വീഴുന്ന മോഹന്‍ലാലിനെ കണ്ട് മറ്റുതാരങ്ങള്‍ അന്തംവിട്ടു. ജില്ല സിനിമയിലെ ഗാനത്തിന് ചുവട് വയ്്ക്കാനും ലാല്‍ മറന്നില്ല.
പരിപാടിക്കെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ വേദിയില്‍ നില്‍ക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha