രാമലീലയുടെ ഞെട്ടിക്കുന്ന കളക്ഷൻ പുറത്ത്...

ഏറെ വിമർശനങ്ങൾക്കും വെല്ലുവിളികൾക്കുംശേഷം തീയേറ്ററുകളിലെത്തിയ ദിലീപ് ചിത്രമാണ് രാമലീല. സെപ്റ്റംബർ 28 നായിരുന്നു സിനിമ പ്രദർശനത്തിനെത്തിയത്. ചിത്രം റിലീസ് ആയി അഞ്ച് ദിവസം പിന്നിടുമ്പോഴും ഹൗസ്ഫുൾ ആയി നിറഞ്ഞോടുകയാണ്. അതിനിടെ ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായി ചിത്രം തിയറ്ററകളില്‍ ജൈത്രയാത്ര തുടരുകയാണ്.
2017ലെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റാകും ദിലീപിന്റെ രാമലീലയെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ പ്രവചനം അച്ചിട്ടാകുന്നു. ഈ വര്‍ഷം മലയാള സിനിമ കണ്ട മെഗാഹിറ്റ് ആവുകയാണ് രാമലീല. വെറും നാല് ദിവസം കൊണ്ട് രാമലീല സ്വന്തമാക്കിയിരിക്കുന്നത് 10.54 കോടി രൂപയാണ്. സച്ചിയുടെ രചനയില്‍ നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമയില്‍ രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്. റിലീസ് ചെയ്ത മിക്ക തീയേറ്ററുകളിലും ഹൌസ്ഫുള്‍ ഷോകളാണ്. രാമലീലയ്ക്ക് എല്ലായിടത്തും ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. സെപ്തംബര്‍ 28 ന് ഇറങ്ങിയ ചിത്രം ആദ്യദിനം 2.41 കോടി രൂപ നേടി.
രണ്ടാം ദിവസം കേരളത്തില്‍ നിന്നും മാത്രം ചിത്രം 2.47 കോടി രൂപ കളക്‌ട് ചെയ്തു. മൂന്നാംദിവസം ചിത്രം 2.90 കോടി രൂപ കളക്‌ട് ചെയ്തു. നാലാം ദിവസം 2.22 കോടിയുമാണ് രാമലീല സ്വന്തമാക്കിയത്. നാല് ദിവസം കൊണ്ട് 10.54 കോടി. ഒരു ദിലീപ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത് (നാലു ദിവസം കൊണ്ട്). ഇങ്ങനെയാണെങ്കില്‍ രണ്ട് ദിവസം കൂടി ഇതേതിരക്കോടെ ചിത്രം നിറഞ്ഞു പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ ഒരാഴ്ച കൊണ്ട് തന്നെ രാമലീല മുടക്കുമുതല്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിനു പുറത്തും ചിത്രം മികച്ച പ്രതികരണവുമായി ഓടുകയാണ്. പൂജാ അവധി ആയതിനാല്‍ വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷന്‍ ഉയര്‍ന്നേക്കാം. തിയറ്ററുകളിലേക്ക് ഫാമിലി ഓഡിയന്‍സിന്റെ തിരക്ക് വര്‍ദ്ധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha