എനിക്ക് ഒരു ജീവിത പങ്കാളിയെ വേണം; എന്റെ വിവാഹാലോചനകള്‍ ആരോ മുടക്കുന്നു: ഫേസ്ബുക്കിൽ വിവാഹാലോചനയുമായി ഗിന്നസ് വിനോദ്

വിവാഹം കഴിക്കാനാകാത്തതിന്റെ ദുംഖം പങ്ക് വച്ചും ഇനിയെങ്കിലും വിവാഹം കഴിയ്ക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ച് കോമഡിാരം ഗിന്നസ് വിനോദ് കഴിഞ്ഞ നാല് വര്‍ഷമായി താന്‍ പെണ്ണുകാണുന്നുണ്ടെങ്കിലും വിവാഹ ആലോചനകള്‍ തന്റെ വീടിന്റെ പരിസരത്തുള്ള ആരോ ഒരാള്‍ മുടക്കുകയാണെന്ന് വിനോദ് പറയുന്നു.കോമഡിയും മിമിക്‌സും പിന്നെ ഞാനും എന്ന പരിപാടിയിലൂടെ ശ്രദ്ദേയനായ വിനോദ് ഇപ്പോള്‍ നിരവധി ടി വി പരിപാടികളെിലെ താരമാണ്. തന്റെ അവസ്ഥ വിവരിച്ച് കൊണ്ട് വിനോദ് ഫേസ്ബുക്കിലും കുറിച്ച് പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം
ഇത് കോമഡി അല്ല ഇനിയുള്ള എന്റെ ജീവിതയാത്രയില്‍ എന്റെയൊപ്പം നില്‍ക്കാന്‍ എനിക്ക് ഒര് ജീവിത പങ്കാളിയെ വേണം. ഞാന്‍ ഒരു കോമഡി ആര്‍ട്ടിസ്റ്റ് ആണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു മുഖപുര മുകളില്‍ കൊടുത്തത്……. ഞാന്‍ പല സ്ഥലത്തും പോയി പെണ്ണ് കണ്ടു. എന്നെ ഇഷ്ട്ടപ്പെട്ട് എന്റെ വീട്ടില്‍ വരുന്ന പെണ്ണു വീട്ടുകാരോട് എന്റെ വീടിന്റെ പരിസരത്തുള്ള ആരോ ഒരാള്‍ എന്നിക്ക് വരുന്ന കല്ല്യാണങ്ങള്‍ മുടക്കിക്കൊണ്ടിരിക്കുകയാണ്(എന്നിരുന്നാലും ആ മനുഷ്യന് നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.) കല്ല്യാണാലോചനകള്‍ മുടക്കാന്‍ അവര്‍ പറയുന്ന കാരണങ്ങള്‍ ഇതാണ്
1. ഞാന്‍ വലിയ ഒരു മദ്യപാനിയാണ് ( ഞാന്‍ കുടിക്കാറില്ല )
2. എന്റെ അമ്മയ്ക്ക് രോഗം ഉള്ളതിനാല്‍ ആണ് ഞാന്‍ ഇപ്പോള്‍ കല്ല്യാണം കഴിക്കുന്നത് എന്നാണ് അവര്‍ പറയുന്നത് ( എന്റെ അമ്മയ്ക്ക് കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ല വാര്‍ദ്ധക്യസഹജമായ ചില ബുദ്ധിമുട്ടുകള്‍ ആ ഒരു ബുദ്ധിമുട്ടുകള്‍ കാരണം എന്നിക്ക് എന്റെ അമ്മയേ ഒഴുവാക്കീട്ട് കല്ല്യാണം കഴിക്കാന്‍ പറ്റുമോ?????
3 എന്റെ വീടിന്റെ പരിസരത്ത് മഴ പെയ്താല്‍ വെള്ളം നില്‍ക്കു ( ശരിയാണ് മഴ പെയ്താല്‍ വെള്ളം നില്‍ക്കും വെയില്‍ വന്നാല്‍ ഉണങ്ങും)
ഇതിനോടൊപ്പം എന്റെ ഫോട്ടോയും,അമ്മയുടെ ഫോട്ടോയും, വീടിന്റെ ഫോട്ടോയും ഒപ്പം എന്റെ ഗ്രഹനിലയും ഇതില്‍ കൊടുത്തിട്ടുണ്ട് എന്നെ വിശ്വാസമുള്ളവര്‍ താല്‍പ്പര്യമുള്ളവര്‍ വിളിക്കുക( ബാധ്യതകള്‍ ഇല്ലാത്ത പുനര്‍വിവാഹവും പരിഗണിക്കും)
mob: 9847355110, 9897921593(Whatsapp)
https://www.facebook.com/Malayalivartha