ആ ജോത്സ്യന്‍ ആരാണ്...? ദിലീപിന് ഇനി നല്ല കാലം എന്ന് പ്രവചിച്ച ആ ജോത്സ്യന്‍ ആരാണെന്ന് സോഷ്യല്‍മീഡിയ

ദിലീപിന് ഇനി നല്ല കാലം എന്ന് പ്രവചിച്ച ആ ജോത്സ്യന്‍ ആരാണ് എന്നാണ് ഇപ്പോള്‍ ആരാധകരുടെ ഇടയിലെ സംസാരവിഷയം. ദിലീപിന്റെ കാര്യത്തില്‍ ജോത്സ്യന്‍ പറഞ്ഞത് കിറുകൃത്യമായി തന്നെ ഫലിച്ചു. ദിലീപിന് കഷ്ടകാലം കഴിഞ്ഞു. ഇനി നല്ല ദിവസങ്ങളായിരുന്നു.
അതിന്റെ തുടക്കമാണ് രാമലീലയുടെ വിജയമെന്നാണ് ജോത്സ്യന്‍ പ്രവചിച്ചത്. ഇനി ദിലീപിന് കുത്തനെ കയറ്റമായിരിക്കുമെന്നും ജോത്സ്യന്‍ വ്യക്തമാക്കി.ദിലീപിന്റെ കാര്യം പ്രവചിച്ച ജോത്സ്യന് ഇനി വന്‍ഡിമാന്റാകും. ദിലീപിന്റെ കാര്യത്തില്‍ പറഞ്ഞത് എന്നാലും ഫലിച്ചലോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സംസാരം.
നടി ആക്രമിക്കപ്പെട്ട കേസില്‍ 86 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് പുറത്തേക്ക് വഴി തെളിഞ്ഞത്. അഞ്ചാം തവണ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. ദിലീപിന് ജാമ്യം നല്‍കരുതെന്ന് പതിവ് പോലെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, എല്ലാം കോടതി തള്ളി. കേസിന്റെ ഇതുവരെയുള്ള അന്വേഷണവും കോടതി നടപടികളും പരിശോധിച്ചാല്‍ ദിലീപിന് ജാമ്യം നല്‍കാതിരിക്കാന്‍ കാരണമില്ലെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
നടിയെ ലൈംഗികമായി ആക്രമിച്ചുവെന്ന കേസില്‍ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരേയുള്ള ആരോപണം. കേസിന്റെ അന്വേഷണം ഏറെകുറേ പൂര്‍ത്തിയായിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായി. മൊഴിയെടുക്കലുകള്‍ ഏറെ കുറേ തീര്‍ന്നു. 21 പേരുടെ രഹസ്യമൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്.
ഇനി റിമി ടോമി ഉള്‍പ്പെടെയുള്ള നാല് പേരുടെ മൊഴികളാണ് എടുക്കാനുള്ളത്. അത് ഏത് സമയവും എടുക്കാന്‍ സാധിക്കും. ഇക്കാര്യത്തിന് കോടതി അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















