പൃഥ്വിരാജേ മൂരാച്ചീ... പൃഥ്വിരാജിനെതിരെ മുദ്രാവാക്യങ്ങളുമായി ദിലീപ് ഫാന്‍സ്

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന്റെ ആരാധകര്‍ നടന്‍ പൃഥ്വിക്കെതിരെ മുദ്രാവാക്യവുമായി രംഗത്ത്.
ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപിനെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് തടിച്ചു കൂടിയ ആരാധകര്‍ ദിലീപിനെ ആര്‍പ്പുവിളികളോടെ സ്വീകരിച്ചപ്പോള്‍ ഒരു ഭാഗത്ത് നിന്നും പൃഥ്വിയ്‌ക്കെതിരെ നിരന്തരം മുദ്രാവാക്യങ്ങള്‍ മുഴങ്ങി.
കടുത്ത ഭാഷയിലാണ് പൃഥ്വിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശന സ്വഭാവമുള്ള മുദ്രാവാക്യങ്ങളുമായി ദിലീപിന്റെ ആരാധകര്‍ ജയിലിന് സമീപമെത്തിയത്. പൃഥ്വിരാജേ മൂരാച്ചീ..എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായാണ് ദിലീപ് ഫാന്‍സ് രംഗത്തെത്തിയത്. ദിലീപിനെ എതിര്‍ത്ത് ഇതിന് മുമ്പ് പൃഥ്വി രംഗത്തെത്തിയിരുന്നു.
ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ യുവതാരങ്ങള്‍ അമ്മ പിളര്‍ത്താനാണ് നീക്കമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. അനുകൂല നീക്കം അമ്മയില്‍ നിന്നും ഉണ്ടായില്ലെങ്കില്‍ മറ്റ് തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന സൂചന പൃഥ്വിരാജ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha