കള്ളക്കേസ് ഉണ്ടാക്കി കുടുക്കിയ ആ പോലീസുക്കാരാണ് ഇനി ദിലീപിന്റെ ലക്ഷ്യം, സിബിഐ അന്വേഷണം വേണമെന്ന് ദിലീപ് ആവശ്യപ്പെടും

ഞാന്‍ പുറത്തിറങ്ങി, ഇനിയുള്ളത് എന്റെ ദിവസങ്ങളാണ് ... ഈ മനോഭാവമാണ് ഇപ്പോള്‍ നടന്‍ ദിലിപീനുള്ളത്. തന്നെ ഉപദ്രവിച്ച പോലീസിനെ വെട്ടിലാക്കാനുള്ള തിരക്കിലാണ് ദിലീപ് ഇപ്പോള്‍.
തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ചാകും ദിലീപിന്റെ നീക്കം. നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് താരം ആവശ്യപ്പെട്ടേക്കും. തന്നെ കുടുക്കിയതിനെതിരേയും നടി ആക്രമിക്കപ്പെട്ട സംഭവത്തിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നിയമനടപടി സ്വീകരിച്ചേക്കും.
അഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് ദിലീപ് ഉടന്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തും. എഡിജിപി: ബി സന്ധ്യ, ആലുവ റൂറല്‍ എസ്.പി എവി ജോര്‍ജ്, സിഐ ബൈജു പൗലോസ് എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെടും.
സിബിഐയോ സത്യസന്ധരായ മുതിര്‍ന്ന ഉദ്യോഗസ്ഥരോ പോലീസ് നടപടി അന്വേഷിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. എഡിജിപി ബി. സന്ധ്യയും തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും ചേര്‍ന്ന് തന്നെ കേസില്‍ കുടുക്കിയെന്നാണ് ദിലീപിന്റെ ആരോപണം. അവസരം മുതലെടുത്ത് ശത്രുപക്ഷത്തുള്ളവര്‍ ആക്രമിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് ദിലീപ് ആരോപിക്കുന്നു.
ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടാണെങ്കിലും തന്നെ ദ്രോഹിച്ചവരെ വെറുതെ വിടില്ലെന്ന നിലപാടിലാണ് ദിലീപ്. നിരപരാധിത്വം തെളിയിക്കുന്നതിനാണ് പ്രധാന പരിഗണനയെന്നും ദിലീപ് വിശ്വസിക്കുന്നു. രാമലീലയുടെ വിജയും ദിലീപിന് ആത്മവിശ്വാസം പകരുന്നു.
നേരത്തെ, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപിന് ആരാധകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.
ജയിലിന് പുറത്ത് സഹപ്രവര്‍ത്തകരും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് ദിലീപിന് വേണ്ടി തയ്യാറാക്കിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളും ജലിയിന് പുറത്ത് ഒരുക്കിയിരുന്നു. ആരാധകരെ ആവേശത്തോടെയാണ് ദിലീപ് കൈവീശി കാണിച്ചതും.
https://www.facebook.com/Malayalivartha