പ്രണയിച്ചിട്ടും വിവാഹം കഴിക്കാത്തതിന്റെ പിന്നിലുള്ള കാരണത്തെക്കുറിച്ച് സൗബിൻ

കൊച്ചിക്കാരനായ സൗബിൻ മച്ചാനെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. മലയാളസിനിമയിലെ സൗബിന്റെ വളർച്ച ഇമചിമ്മുന്നത്പോലെയായിരുന്നു. എന്നാൽ സൗബിന്റെ ആഗ്രഹം നടനാകുക എന്നതായിരുന്നില്ല. സംവിധായകനാകാനായിരുന്നു മോഹം. ഒടുവിൽ സൗബിന്റെ കഥയിൽ പറവ എന്ന ദുൽഖർ ചിത്രം പിറന്നു. പറവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആരാധകർ മാത്രമല്ല സിനിമാപ്രവര്‍ത്തകരും സൗബിനെ വളരെയധികം അഭിനന്ദിച്ചിരുന്നു.
സൗബിൻ മലയാളസിനിമയിൽ എത്തിയപ്പോൾ മുതൽ എല്ലാവർക്കും ചോദിക്കേണ്ടത് വിവാഹത്തെക്കുറിച്ചാണ്. പറവ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുമ്പോഴും സൗബിന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു വന്നപ്പോൾ വിവാഹം കഴിക്കാത്തതിന്റെ കാരണത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറയുന്നു സൗബിൻ. എല്ലാവരെയും പോലെ താനും പ്രേമിച്ചിട്ടുണ്ടെന്നും എന്നാല്‍ വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണം അതൊന്നുമല്ലെന്നാണ് സൗബിൻ പറയുന്നത്. പ്രേമത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കുന്നതിന് അനുസരിച്ചെന്ന തരത്തില്‍ ഒരേ സമയം ഒന്നിലധികം പേരെ പ്രമിച്ചിട്ടില്ല. നിമയില്‍ അഭിനയിക്കുകയും സംവിധായനവുമൊക്കെ ചെയ്തുവെങ്കിലും എനിക്ക് ഇപ്പോഴും കുട്ടിക്കളിയാണ്. അതിനിടയില്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും സൗബിന്‍ പറഞ്ഞു. പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൗബിൻ പ്രണയത്തെയും വിവാഹത്തെയുംക്കുറിച്ച് പങ്കുവച്ചത്.
https://www.facebook.com/Malayalivartha





















