ഏഴ് വര്‍ഷമായി ബിജുമേനോന്‍ ലാല്‍ജോസിന്റെ സിനിമയിലില്ലാത്തതെന്ത്?

ലാല്‍ജോസിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം മുതലുണ്ടായിരുന്ന കൂട്ടുകാരനാണ് ബിജുമേനോന്‍. എറണാകുളത്ത് ബിജുമേനോന്റെ കാറിലായിരുന്നു ലാല്‍ജോസും ദിലീപും അന്ന് കറങ്ങി നടന്നിരുന്നത്. സിനിമയില്‍ എങ്ങനെയും രക്ഷപെടണം എന്നായരുന്നു മൂവരുടെയും സ്വപ്നം. ലാല്‍ജോസ് ആദ്യ സിനിമയായ ഒരു മറവത്തൂര്‍ കനവ് ഒരുക്കിയപ്പോള്‍ ബിജുമേനോന് പ്രാധാന്യമുള്ള വേഷവും നല്‍കി. ദിലീപിന് ചെറിയ റോളുപോലും അതിലുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം. പിന്നീട് ദിലീപിനെ നായകനാക്കി രണ്ടാമത്തെ സിനിമയായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എടുത്തപ്പോഴും ബിജുമേനോനെ കൊണ്ട് നായക തുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ലാല്‍ജോസിന്റെ ഏഴ് സിനിമകളില്‍ ബിജുമേനോന്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ബിജുമേനോന്‍ ലാല്‍ജോസിന്റെ സിനിമകളിലില്ല. സ്പാനിഷ് മസാല എന്ന ചിത്രത്തിലാണ് അവസാനമായി ലാല്‍ജോസ് ബിജുമേനോനെ അഭിനയിപ്പിച്ചത്. അത് 2010ലായിരുന്നു. 2012ന് ശേഷമാണ് ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള ദാമ്പത്യത്തില്‍ വിള്ളല്‍ വീണത്. അത് ബിജുമേനോനെ ഒഴിവാക്കാന്‍ കാരണമായെന്നാണ് ചില സിനിമാവൃത്തങ്ങള്‍ പറയുന്നത്. ദിലീപും കാവ്യയുമായുള്ള പ്രണയം ഭാവന മഞ്ജുവാര്യരെ അറിയിച്ചതിന് ശേഷം മഞ്ജുവിനൊപ്പമായിരുന്നു ബിജുമേനോന്റെ ഭാര്യ സംയുക്താവര്‍മ. ദിലീപിന്റെ പ്രണയ കാര്യങ്ങള്‍ ബിജുമേനോന്‍ സംയുക്തയോട് പറഞ്ഞെന്നും സംയുക്തയത് മഞ്ജുവുമായി പങ്കുവെച്ചെന്നും പലരും പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. അത് ചിലര്‍ ദിലീപിന്റെ ചെവിയിലും എത്തിയിരുന്നു. അങ്ങനെ ദിലീപ് ഇടപെട്ടാണ് ലാല്‍ജോസ് ചിത്രങ്ങളില്‍ നിന്ന് ബിജുമേനോനെ ഒഴിവാക്കിയതെന്നും ആക്ഷേപമുണ്ട്. തന്റെ നിര്‍മാണ കമ്പനിയില്‍ ദിലീപിന് നിക്ഷേപമുള്ളത് കൊണ്ടാണ് ലാല്‍ജോസ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അറിയുന്നു.
എന്നാല്‍ സ്പാനിഷ് മസാലയ്ക്ക് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ലാല്‍ജോസ് അടുത്ത ചിത്രം ചെയ്തത്. അപ്പോഴേക്കും ഓര്‍ഡിനറി, റോമന്‍സ്, ചേട്ടായീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബിജുമേനോന്‍ നായക നിരയിലേക്ക് എത്തിയിരുന്നു. അതുകൊണ്ടാണ് ക്യാരക്ടര്‍ റോളുകള്‍ ചെയ്തിരുന്ന ബിജുമേനോനെ ലാല്‍ജോസ് വിളിക്കാത്തതെന്നും അദ്ദേഹവുമായി പരിചയമുള്ള സിനിമാക്കാര്‍ പറയുന്നു. വെള്ളിമൂങ്ങ സൂപ്പര്‍ഹിറ്റായതോടെ ബിജുമേനോന്റെ ജാതകം മാറി. രഞ്ജിത്തിന്റെ ലീലയില്‍ നായകനായി. തിരക്കുള്ള നായകനടനായ ബിജുമേനോനെ ബുദ്ധിമുട്ടിക്കാന്‍ ലാല്‍ജോസ് ശ്രമിച്ചുമില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ദിലീപും കാവ്യയും തമ്മിലുള്ള വിവാഹത്തിന് ബിജുമേനോനെ കാണാഞ്ഞത് എന്താണെന്ന ചോദ്യം മറ്റ് ചിലര്‍ ചോദിക്കുന്നു.
https://www.facebook.com/Malayalivartha





















