ആ പത്ത് വാദങ്ങള്‍ ഏതൊക്കെ... നടിയെ ആക്രമിച്ച കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടാന്‍ കാരണം ദിലീപ് കേസില്‍ ആദ്യം മുതല്‍ ഉന്നയിച്ച പത്ത് വാദങ്ങള്‍

'നടിയെ ആക്രമിച്ച കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടാന്‍ കാരണം ദിലീപ് കേസിന്റെ ആദ്യംമുതല്‍ ഉന്നയിച്ച 10 വാദങ്ങള്‍ നടിയെ ആക്രമിച്ച കേസില്‍ തുടക്കം ദിലീപ് പറഞ്ഞ ഈ വാദങ്ങളെല്ലാം അന്വേഷിക്കണമെന്നും കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഫെഫ്ക ഭാരവാഹി പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തിലാണിപ്പോള്‍ തുടര്‍ നടപടി ഉണ്ടായിരിക്കുന്നത്. ദിലിപ് തുടക്കം മുതല്‍ ഉന്നയിക്കുന്ന പ്രധാന വാദങ്ങള്‍ ഇവയൊക്കെയാണ്.
1. സിനിമയിലെ ഒരു വിഭാഗം തനിക്കെതിരെ ഗൂഢാലോചന നടത്തി.
2. പള്‍സര്‍ സുനിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല.
3. ഫെബ്രുവരി 19ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ഇത് തനിക്കെതിരെയാണെന്ന് മാദ്ധ്യമങ്ങളും സമൂഹ മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചു.
4. 140 സിനിമകളിലഭിനയിച്ച് ജനപ്രിയനായ തന്നെ ഒറ്റരാത്രി കൊണ്ട് അവര്‍ വില്ലനാക്കി.
5. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന് കണ്ടെത്തി രണ്ട് അഭിഭാഷകരെ കേസില്‍ പ്രതിയാക്കി. നേരത്തേ ജാമ്യം നിഷേധിക്കാന്‍ കാരണമായ ഈ സാഹചര്യങ്ങള്‍ മാറി.
6. സിനിമാ രംഗത്തെ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടെടുത്തത് ശത്രുക്കളെ ഉണ്ടാക്കി. 2016 ലെ ക്രിസ്മസ് കാലത്ത് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരത്തിലായി. ലിബര്‍ട്ടി ബഷീര്‍ സ്വന്തമെന്ന പോലെയാണ് സംഘടന കൊണ്ടു നടന്നത്. തിയേറ്റര്‍ ഉടമ കൂടിയായ താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഫിയോക്ക് എന്നപേരില്‍ പുതിയ സംഘടനയുണ്ടാക്കി. ഇതേത്തുടര്‍ന്ന് ലിബര്‍ട്ടി ബഷീര്‍ തനിക്കെതിരെ വിഷം തുപ്പാന്‍ തുടങ്ങി.
7. പരാതിക്കാരിയോ സാക്ഷികളോ കേസില്‍ തനിക്കു പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല.
ദിലിപ് നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ചലച്ചിത്ര താരം മഞ്ജു വാര്യര്‍, പരസ്യ ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















