നസ്രിയയുടെ രണ്ടാം വരവ് പൃഥ്വിരാജിന്റെ നായികയായി

പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന പോലൊരു തിരിച്ച് വരവിനായുള്ള തയ്യാറെടുപ്പിലാണ് നസ്രിയ. ഫഹദുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരത്തിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് നസ്രിയ സിനിമയിലേക്ക് തിരിച്ചു വരുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും അകന്നു പോവുന്ന നായികമാരുടെ ഗണത്തിലേക്ക് താനില്ലെന്ന് ഇതോടുകൂടി താരം തെളിയിച്ചിരിക്കുകയാണ്.
സിനിമയില്‍ തിളങ്ങി നിന്നിരുന്ന പല അഭിനേത്രികളും വിവാഹത്തോടെ സിനിമയോട് ഗുഡ് ബൈ പറയുന്നത് പതിവാണ്. കുഞ്ഞു കുട്ടി പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അവരില്‍ പലരം പിന്നീട് സിനിമയിലേക്ക് തിരിച്ചു വരാറുമില്ല. എന്നാല്‍ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി സ്ക്രീനിലെത്തിയ ഇവരില്‍ പലരും പ്രേക്ഷക മനസ്സില്‍ നിന്ന് മാറുകയുമില്ല. അതുകൊണ്ടു തന്നെ എന്നും ഇവരുടെ തിരിച്ചു വരവിനായി ആരാധകര്‍ കാത്തിരിക്കുകയും ചെയ്യും.
പൊതു വേദികളിലും മറ്റും പ്രത്യക്ഷപ്പെടുമ്ബോള്‍ ഇവര്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ചോദ്യങ്ങളിലൊന്ന് സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ചാവും. മറ്റു പ്രൊഫഷനിലെപ്പോലെ വിവാഹ ശേഷം സിനിമയും കുടുംബ ജീവിതവും ഒരുമിച്ചു കൊണ്ടു പോവാന്‍ അത്ര എളുപ്പമല്ലെന്നുള്ളതാണ് വാസ്തവം. അതിനാല്‍ത്തന്നെ സിനിമയില്‍ തിളങ്ങി നിന്ന പലതാരങ്ങളും വിവാഹത്തോടെ കുടുംബത്തിലേക്ക് ഒതുങ്ങിക്കൂടുന്നു. നല്ല ഭാര്യയായി. അമ്മയായി , മരുമകളായി സന്തോഷത്തോടെ ജീവിക്കുന്നു. വെള്ളി വെളിച്ചമോ താരജാഡയോ ഒന്നുമില്ലാതെ ജീവിക്കുന്ന ഇവരെ കാണുമ്ബോള്‍ പ്രേക്ഷകരാണ് ഞെട്ടുന്നത്.
https://www.facebook.com/Malayalivartha