ദിലീപ് ചിത്രം രാമലീല ഇന്റര്‍നെറ്റില്‍, ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്

പ്രതിസന്ധികള്‍ക്കൊടുവില്‍ തിയറ്ററുകളില്‍ എത്തിയ ദിലീപ് ചിത്രം രാമലീല ഇന്റര്‍നെറ്റില്‍ എത്തി. ടോറന്റ് സൈറ്റില്‍ ഇന്നാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇതിനോടകം നിരവധി ആളുകള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് ശേഷം അനിശ്ചിതത്വത്തിലായ ചിത്രമായിരുന്നു രാമലീല. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുമ്പോഴാണ് നായകന്‍ ദിലീപ് അറസ്റ്റിലാകുന്നത്.
രാമലീല ബഹിഷ്‌കരിക്കണമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ കത്തിക്കണമെന്നും വരെ ആഹ്വാനം ഉയര്‍ന്ന സാഹചര്യത്തില്‍ സിനിമാരംഗത്ത് നിന്ന് നിരവധി ആളുകളാണ് ചിത്രത്തിന് പിന്തുണയുമായി വന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ നടി മഞ്ജു വാര്യര്‍ നല്‍കിയ പിന്തുണയായിരുന്നു. ഫെയ്‌സ്ബുക്കില്‍ കൂടിയായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ദിലീപിന്റെ രാമലീലയ്‌ക്കൊപ്പമായിരുന്നു മഞ്ജു നായികയായ ഉദാഹരണം സുജാതയും റിലീസ് ചെയ്തത്.
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിലെ മറ്റു അംഗങ്ങളൊന്നും രാമലീലയ്ക്ക് പരസ്യമായി പിന്തുണ നല്‍കാതിരുന്നപ്പോഴായിരുന്നു മഞ്ജുവിന്റെ പിന്തുണ. താന്‍ എന്തുകൊണ്ട് രാമലീലയ്ക്ക് പിന്തുണ നല്‍കിയെന്ന് വ്യക്തമാക്കുകയാണ് മഞ്ജു. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സ് തുറന്നത്.
https://www.facebook.com/Malayalivartha