ദിലീപിനെ അമ്മയിൽനിന്നും പുറത്താക്കിയ തീരുമാനം തെറ്റായിരുന്നു; കലാഭവൻ ഷാജോൺ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അമ്മയിൽ നിന്നും നടൻ ദിലീപിനെ പുറത്താക്കിയത് എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് കലാഭവന്‍ ഷാജോണ്‍. പൃഥ്വിരാജിന്‍റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അമ്മയിൽ നിന്നും നടനെ പുറത്താക്കിയത് എന്നുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അമ്മയിലുള്ള എല്ലാവരുടെയും അഭിപ്രായം ചോദിച്ചിട്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. അപ്പോൾ താനടക്കം എല്ലാവരും ആ തീരുമാനത്തെ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാൽ ആ തീരുമാനംതെറ്റായിരുന്നുവെന്ന് ഇപ്പോൾ സംശയിക്കുന്നു. ദിലീപിനെ സംഘടനയിൽനിന്നും പുറത്താക്കിയത് പുനരാലോചിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഷാജോണ്‍ പറഞ്ഞു. വിമന്‍ ഇന്‍ കലക്ടീവ്, സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണമെന്നും ഷാജോൺ പറഞ്ഞു.

https://www.facebook.com/Malayalivartha





















