ബുദ്ധിജീവികള്‍ അന്ന് തിരക്കിലായിരുന്നു, ചിലര്‍ രസഹ്യമായി പുകഴ് ത്തി ; ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തകര്‍ത്തപ്പോള്‍ ബുദ്ധിജീവികള്‍ മിണ്ടാതിരുന്നെന്ന് മുരളിഗോപി

മെര്‍സല്‍ സിനിമയ്‌ക്കെതിരെ ഇടത്പക്ഷ ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത് എത്തുമ്പോള്‍ തന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയെ മലബാറിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാതെ നശിപ്പിച്ചപ്പോള്‍ ബുദ്ധിജീവികള്‍ മിണ്ടാതിരുന്നെന്ന് തിര്കകഥാകൃത്തും നടനുമായ മുരളി ഗോപി ആരോപിച്ചു.
'നാല് വര്‍ഷം മുന്‍പാണ് ഒരു എഴുത്തുകാരന്‍ എന്ന നിലയിലുള്ള എന്റെ മൂന്നാമത്തെ ചിത്രം ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് പുറത്തിറങ്ങിയത്. രണ്ടു തവണ ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചാണ് ജൂണ്‍ 14 ന് ആകസ്മികമായി ചിത്രം പുറത്തിറങ്ങിയത്. ഏണസ്‌റ്റോ ചെഗ്വേരയുടെ ജന്‍മനാളില്‍. നമ്മുടെ പിറന്നാള്‍ക്കാരന്റെ പോലെ ഈ ചിത്രത്തിനും ഒരുപാട് ഒളിപ്പോരുകള്‍ നേരിടേണ്ടി വന്നു, അതും അറിയുന്നതും അറിയപ്പെടാത്തതുമായ കേന്ദ്രങ്ങളില്‍ നിന്ന്. ഭീഷണികള്‍ ഏറെ നേരിട്ടെങ്കിലും തെക്കന്‍ ജില്ലകളില്‍ സിനിമ കുഴപ്പമില്ലാതെ ഓടി. എന്നാല്‍ വടക്കന്‍ ജില്ലകളിലെ ബോക്‌സ് ഓഫീസില്‍ ചതിയിലൂടെ തന്ത്രപരമായി സിനിമയെ ഒതുക്കി. ആദ്യം കാലിലും പിന്നീട് നെഞ്ചിലും വെടിയുതിര്‍ക്കപ്പെട്ടു. ഹൃദയത്തില്‍ രക്തം വാര്‍ന്ന് ആ സിനിമ മരിച്ചു'. മുരളി ഫെയിസ്ബുക്കില്‍ കുറിച്ചു.
പക്ഷാപാതപരമായി പ്രതികരിക്കുന്ന ബുദ്ധിജീവികള്‍ അന്ന് തിരക്കിലായിരുന്നു. ഞങ്ങള്‍ എന്തല്ല, അതാണെന്ന് അവര്‍ മുദ്രകുത്തി. അവര്‍ സൗകര്യപൂര്‍വ്വം മിണ്ടാതിരുന്നു. ആ സിനിമ എന്തല്ല, അതാണെന്ന് വിശേഷിപ്പിക്കുന്നതും കേട്ടു. ലെഫ്റ്റ് റെറ്റ് ലെഫ്റ്റിനെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തവര്‍ രഹസ്യമായി പുകഴ്ത്തുകയും പരസ്യമായി മിണ്ടാതിരിക്കുകയും ചെയ്തു. ഇന്ന് ആവിഷ്‌കാര സ്വാതന്ത്യത്തിന് വേണ്ടി വാദിക്കുന്നവര്‍ അന്ന് വിരലനക്കിയില്ല. ന്നാല്‍ മരണാനന്തരം സിനിമ ഉയിര്‍ത്തെഴുന്നേറ്റു. ഡി.വി.ഡികളിലൂടെ. ആളുകളുടെ ഇഷ്ടം കൈവരിക്കുകയും അതില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് താരമൂല്യം ലഭിക്കുകയും ചെയ്തു.
ആരുടെ പിറന്നാളിനാണോ സിനിമ വെള്ളിത്തിരയിലെത്തിയത് ഈ വ്യക്തിയുമായി ഇതിനൊരു സാമ്യമുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ വേട്ടയാടപ്പെടുകയും മരണാനന്തരം സ്‌നേഹിക്കപ്പെടുകയും ചെയ്തു. ആ സിനിമയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ തിയേറ്ററില്‍ പോയി കണ്ട എല്ലാവര്‍ക്കും പ്രത്യേക പൂച്ചെണ്ടുകള്‍. എളുപ്പം മറന്ന് പോകാന്‍ സാധ്യതയുള്ള ഭൂതകാലത്തില്‍ നിന്ന്..
വധശിക്ഷയ്ക്ക് മുന്‍പ് ബൊളിവിയന്‍ സേന ചെഗ്വേരയോട് ചോദിച്ചു. സഖാവേ, നിങ്ങള്‍ അമരത്വത്തെക്കുറിച്ചാണോ ഓര്‍ക്കുന്നത്.
ചെ പറഞ്ഞതിങ്ങനെ, അല്ല, ഞാന്‍ ഓര്‍ക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്.
https://www.facebook.com/Malayalivartha