തടിതപ്പി നാല്‍വര്‍സംഘം… ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിപ്പോയ മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട സിനിമാ സംഘത്തെ രക്ഷിക്കാനായി കേന്ദ്രമന്ത്രി മുരളീധരനും ദിലീപും ഹൈബിയും സമ്പത്തും മത്സരിക്കുമ്പോള്‍ എല്ലാവരേയും അതിശയിപ്പിച്ച് മറ്റൊരു തീരുമാനമെടുത്ത് മഞ്ജുവും സംഘവും

കേരളം വലിയൊരു പ്രളയത്തില്‍ നിന്നും കരകയറിയിട്ടില്ല. അതിനിടയ്ക്കാണ് കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മഞ്ജു വാര്യരുടേയും സംഘത്തിന്റേയും വാര്‍ത്തയറിഞ്ഞത്. എന്നാല്‍ മഞ്ജുവിനെ രക്ഷിക്കാനുള്ള മത്സരമാണ് നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രി വി. മുരളീധരന്‍ തന്റെ അധികാരമുപയോഗിച്ച് കാര്യമായി പ്രവര്‍ത്തിച്ചു. മധുവാര്യര്‍ സഹോദരിയായ മഞ്ജു വാര്യരുടെ കാര്യം അറിയിച്ചത് അനുസരിച്ചാണ് വി മുരളീധരന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. അദ്ദേഹം ഹിമാചല്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപെട്ടു. സംഘത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി, ഭക്ഷണവും എത്തിച്ചു. ഇതിനിടെ ഈ സംഭവത്തിന്റെ ക്രെഡിറ്റെടുക്കാന്‍ വേണ്ടി എ സമ്പത്തും രംഗത്തുവന്നു. വി മുരളീധരന് പിന്നാലെ ഹിമാചല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി സംസാരിച്ചാണ് എ സമ്പത്ത് ഈ സംഭവത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിച്ചത്. പ്രദേശത്തെ പൊലീസ് കമ്മീഷണറുമായും സംസാരിച്ചതായി സമ്പത്ത് അറിയിച്ചു.
എന്നാല്‍, ഇതിന്റെ ക്രെഡിറ്റെടുക്കാന്‍ മറ്റ് രണ്ടുപേര്‍ കൂടി രംഗത്തെത്തി. മഞ്ജുവിന്റെ മുന്‍ ഭര്‍ത്താവ് ദിലീപും എറണാകുളം എം.പി. ഹൈബി ഈഡനും. നടന്‍ ദിലീപ് വഴിയാണ് മഞ്ജുവിന്റെ ദുരിതാവസ്ഥ അറിയുന്നതെന്നും രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചെന്നും ഹൈബി ഈഡന്‍ അറിയിച്ചു.
അതേസമയം ഇവര്‍ നാലുപേരും ക്രെഡിറ്റിന് വേണ്ടി മത്സരിക്കുമ്പോള്‍ അവര്‍ തിരിച്ച് വരില്ലെന്നാണ് വിവരം. അവിടെ തുടര്‍ന്ന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കും. അല്ലെങ്കില്‍ വന്‍ നഷ്ടമുണ്ടാകും. അല്‍പം ത്യാഗം സഹിച്ചാലും സിനിമ പൂര്‍ത്തിയാക്കുകയാണ് മഞ്ജുവിന്റെ എക്കാലത്തേയും നയം. അങ്ങനെ ഛത്രയില്‍ നിന്ന് അവരെ രക്ഷിച്ച് 22 മണിക്കൂര്‍ നടത്തിച്ച് 8 മണിയോടെ മണാലിയിലെത്തിക്കുമെന്ന് പറഞ്ഞത് വെറുതേയായി.
ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും ഇന്ന് മണാലിയിലേക്ക് മടങ്ങില്ല എന്ന് ഉറപ്പായി. ഷൂട്ടിങ് പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ഇന്ന് ഛത്രുവില്‍ തുടരാനുള്ള താല്‍പ്പര്യം അവര്‍ ഭരണകൂടത്തെ അറിയിച്ചതായി വി മുരളീധരന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമാ സംഘത്തിന് ആഹാരം ഉള്‍പ്പെടെ എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. രാത്രി എട്ടുമണിയോടെ ഇവരെ ബേസ് ക്യാംപായ കോക്‌സാറില്‍ എത്തിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, രക്ഷപ്രവര്‍ത്തനത്തിന് എത്തിയ സംഘത്തോട് ഷൂട്ടിങ് തുടരണമെന്ന് സിനിമാ സംഘം ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് യാത്ര മാറ്റിവെച്ചത്. ഇവര്‍ക്ക് ഭക്ഷണവും ആവശ്യവസ്തുക്കളും ഉറപ്പ് വരുത്തിയിട്ടുണ്ട്. സുരക്ഷ സേനയ്‌ക്കൊപ്പം ഇവര്‍ 22 കി.മി ദൂരത്തുള്ള കൊക്‌സാറിലെ ബേസ് ക്യാമ്പിലേക്ക് നാളെയായിരിക്കും പോവുക. കോക്‌സാറിലേക്ക് പോകാനുള്ള വഴി സജ്ജമായെന്ന് മുരളിധരന്റെ ഓഫിസ് അറിയിച്ചിട്ടുണ്ട്.
മൂന്നാഴ്ച മുമ്പാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഇവര്‍ ഹിമാചല്‍ പ്രദേശിലെത്തിയത്. ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന സ്ഥലത്താണ് ഷൂട്ടിങ്. സനല്‍കുമാറും മഞ്ജുവുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. ഇവരോടൊപ്പം ചില വിനോദസഞ്ചാരികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധവും തകരാറിലാണ്. സാറ്റലൈറ്റ് ഫോണ്‍ വഴി മഞ്ജു സഹോദരന്‍ മധു വാര്യരെ ബന്ധപ്പെട്ടതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. മഞ്ജുവിന്റെ കടുത്ത തീരുമാനത്തോടെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിച്ചവര്‍ നിരാശരായിരിക്കുകയാണ്. ആരാണ് യഥാര്‍ത്ഥത്തില്‍ സഹായിച്ചതെന്ന് മഞ്ജു തന്നെ പറയും.
"
https://www.facebook.com/Malayalivartha