മാസങ്ങൾ നീണ്ട ഒറ്റപ്പെടൽ, പരിചയമുള്ള ആരുമില്ല ചുറ്റും... ആറു മാസം ആ വേദന അനുഭവിച്ചു; സിനിമയില്‍ തിരക്കേറി നിന്ന സമയത്താണ് സുചിത്രയുടെ വിവാഹം; അതോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും.. വിവാഹ ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് സുചിത്ര

മലയാളത്തിൽ ഒരു കാലത്ത് ഹിറ്റ് നായികമാരുടെ കൂട്ടത്തിൽ ഇടംപിടിച്ച താരമായിരുന്നു സുചിത്ര. വിവാഹത്തിന് ശേഷം അഭിനയ ജീവിതം നിർത്തിയ താരം പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് സുചിത്ര. സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ തയ്യാറാണ് സുചിത്ര 'മലയാളസിനിമയില്‍ ഇപ്പോള്‍ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അതുകൊണ്ട് ആലോചിച്ചേ റീ എന്‍ട്രി തിരഞ്ഞെടുക്കൂ.
എന്റെ സഹോദരന്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനിരുന്നതാണ്. പക്ഷേ, നടന്നില്ല. ചില കഥാപാത്രങ്ങള്‍ കാണുമ്ബോള്‍ ഇപ്പോഴും തോന്നും, അതുഞാന്‍ ചെയ്യേണ്ടിയിരുന്നതാണല്ലോ എന്ന്.' വിവാഹ ജീവിതത്തെക്കുറിച്ചും തുറന്നു പറയുന്നു. വിവാഹാലോചന വരുമ്ബോള്‍ മുരളി ഡല്‍ഹിയില്‍ ജെറ്റ് എയര്‍വെയ്സിലായിരുന്നു. പിന്നീട് അമേരിക്കന്‍ എയര്‍ലൈന്‍സിലേക്കു മാറി. മുരളി ജോലിക്കു പോയാല്‍ ഒരു മാസം കഴിഞ്ഞേ വരൂ. അത്രയും നാള്‍ ഞാന്‍ ഒറ്റപ്പെടും, പരിചയമുള്ള ആരുമില്ല ചുറ്റും. ആറു മാസം ആ വേദന അനുഭവിച്ചു. അങ്ങനെയിരിക്കെ പൈലറ്റ് ജോലി ഉപേക്ഷിക്കാമോ എന്നു ഞാന്‍ മുരളിയോടു ചോദിച്ചു. എന്റെ വിഷമം കണ്ടിട്ടാകണം അദ്ദേഹം സമ്മതിച്ചു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ് പഠിച്ച മുരളിക്ക് ഐടി മേഖലയിലേയ്ക്ക് മാറിയപ്പോള്‍ പഠനം തുടരുകയും റോബട്ടിക് പ്രോസസ് ഓട്ടോമേഷന്‍ ഫീല്‍ഡില്‍ ജോലിയും കിട്ടി. മോളുണ്ടായപ്പോള്‍ ബ്രേക് എടുത്തെങ്കിലും അവള്‍ വളര്‍ന്നതോടെ വീണ്ടും ജോലിക്കു പോയി തുടങ്ങി. പിന്നീട് ഞങ്ങള്‍ ഡാലസിലേക്ക് താമസം മാറി. അന്നൊക്കെ സിനിമയില്‍ കുറേ ഓഫറുകള്‍ വന്നു. പഠന തിരക്കില്‍ അതൊക്കെ വേണ്ടെന്നുവച്ചുവെന്ന് സുചിത്ര പറഞ്ഞു.
https://www.facebook.com/Malayalivartha