സാരി ഉടുത്തതേയുള്ളൂ, അപ്പോഴേക്കും ഓണ്‍ലൈന്‍ ചേട്ടന്‍മാര്‍ കണ്ടുപിടിച്ചുകഴിഞ്ഞു; പേളിയുടെ കലക്കൻ മറുപടി ഏറ്റെടുത്ത് ആരാധകർ

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ താരദമ്ബതികള്‍ പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം പേളി മാണി പങ്കുവെച്ച വിശേഷവും ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു. നാളുകള്‍ക്ക് ശേഷം തിരികെ സ്‌കൂളിലേക്ക് പോയതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു പേളി എത്തിയത്. തന്നെ കാത്തിരിക്കുന്നവരെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും തന്നെത്തന്നെയാണ് അവരില്‍ കണ്ടതെന്നും പേളി കുറിച്ചിരുന്നു. പച്ച സാരിയണിഞ്ഞായിരുന്നു പേളി എത്തിയത്. ചിത്രം കണ്ട ആരാധകര്‍ പേളി മാണിയും വസ്ത്ര വ്യാപാര രംഗത്തേക്ക് പ്രവേശിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ചു. സാരി ഉടുത്തതേയുള്ളൂ, അപ്പോഴേക്കും ഓണ്‍ലൈന്‍ ചേട്ടന്‍മാര്‍ കണ്ടുപിടിച്ചുകഴിഞ്ഞു എന്നായിരുന്നു ഇതിന് പേളി മാണി നല്‍കിയ മറുപടി.
ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്ബരയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ശ്രിനിഷ് അരവിന്ദ് . അഭിഷേക് ബച്ചനൊപ്പം ബോളിവുഡില്‍ അരങ്ങേറുന്ന തിരക്കില്‍ പേളി മാണിയും. സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു.
https://www.facebook.com/Malayalivartha