നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെ ആവശ്യപ്പെടുമ്ബോള്‍ കുടിക്കാന്‍ കിട്ടുമല്ലേ'? ഞാന്‍ ഈ സര്‍ക്കസിന്റെ പ്രധാന ആളായിട്ട് പോലും ഞങ്ങള്‍ക്ക് ഇതൊക്കെ സ്വപ്നം കാണാനേ കഴിയൂ!! കാബൂളിവാല' എന്ന സിനിമയ്ക്കിടെ ആ ചോദ്യം എന്നെ മാനസികമായി തകര്‍ത്തുകളഞ്ഞു... അന്ന് സംഭവിച്ചത് മനസ് തുറന്ന് ഇന്നസെന്റ്

കാബൂളി വാല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ വേദനിപ്പിക്കുന്ന ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇന്നസെന്റ്. കാബൂളിവാല' ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഞാന്‍ അധികവും സര്‍ക്കസുകാരുടെ കൂടെ തന്നെയായിരുന്നു. അതില്‍ ഒരു ഡ്രഗ്പീസുകാരനെ ഞാന്‍ പരിചയപ്പെട്ടു. സര്‍ക്കസ്സിന്റെ അവസാന ഇനമായ സാഹസിക ഊഞ്ഞാലട്ടത്തിന്റെ പ്രധാനിയായിരുന്നു അയാള്‍. ഞാന്‍ അയാള്‍ക്കും എനിക്കും കുടിക്കാനായി അവിടുത്തെ പ്രൊഡക്ഷന്‍ ബോയിയോട് കൂള്‍ ഡ്രിംഗ്സ് പറഞ്ഞു, അപ്പോള്‍ അയാളുടെ മറു ചോദ്യം എന്നെ മാനസികമായി തകര്‍ത്തു കളഞ്ഞു.
'നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെ ആവശ്യപ്പെടുമ്ബോള്‍ കുടിക്കാന്‍ കിട്ടുമല്ലേ'? ഞാന്‍ ഈ സര്‍ക്കസിന്റെ പ്രധാന ആളായിട്ട് പോലും ഞങ്ങള്‍ക്ക് ഇതൊക്കെ സ്വപ്നം കാണാനേ കഴിയൂ. എന്നായിരുന്നു അയാളുടെ മറുപടി.അത് കേട്ടപ്പോള്‍ എന്റെ മനസ്സ് ചെറുതായി ഒന്ന് വേദനിച്ചു. അപ്പോള്‍ തിരിച്ചു എന്ത് പറയണമെന്നറിയാതെ ഇരുന്നു പോയി ഞാന്‍'.
https://www.facebook.com/Malayalivartha