തമ്പാനൂരിൽ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഓടിക്കയറി മഞ്ജുവാര്യര്‍.. അമ്പരന്ന് നാട്ടുകാര്‍; പിന്നാലെ സംഭവിച്ചത്...

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മഞ്ജുവാര്യർ. കഴിഞ്ഞ ദിവസം നാട്ടുകാരെ അമ്പരപ്പിച്ചായിരുന്നു താരത്തിന്റെ പ്രകടനം. മാരുതി ബലേനോയില്‍ എത്തിയ നടി മഞ്ജുവാര്യര്‍ പെട്ടെന്ന് കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ചാടിക്കയറി. കണ്ടു നിന്ന നാട്ടുകാരാകട്ടെ ആകെ അമ്ബരന്നും നില്‍ക്കുകയാണ്. പിന്നീടാണ് സംഭവം മനസിലായത് സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നുവെന്ന്. കഴിഞ്ഞദിവസം തിരുവനന്തപുരം തമ്ബാനൂര്‍ ബസ് സ്‌റ്റാന്‍ഡില്‍ നടന്ന സംഭവങ്ങളാണിത്. ചതുര്‍മുഖം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഒരാഴ്‌ചയിലേറെയായി മഞ്ജു തിരുവനന്തപുരത്തുണ്ട്. മാരുതിയുടെ ചുവന്ന ബലേനോയിലാണ് ലൊക്കേഷനിലേക്ക് മഞ്ജു എത്തിയത്. തുടര്‍ന്ന് ചുമലില്‍ ബാഗും തൂക്കി മുഖത്ത് അല്‍പം ടെന്‍ഷനോടെ അകലേക്ക് നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഓടിക്കയറുകയായിരുന്നു. സിനിമാ ഷൂട്ടിംഗിന്റെ ലക്ഷണങ്ങള്‍ ആദ്യമേ കണ്ടിരുന്നെങ്കിലും, അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ നാട്ടുകാര്‍ ആകെ അമ്ബരപ്പിലായി. എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കി നിറഞ്ഞ പുഞ്ചിരിയും സമ്മാനിച്ച് ബലേനോയില്‍ തന്നെ മഞ്ജു മടങ്ങി.
https://www.facebook.com/Malayalivartha