എല്ലാത്തിനും കാരണം ആ ഒരു വിവാഹം; ലച്ചു മനസു തുറക്കുന്നു

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി. ജനപ്രിയ പരിപാടികളിലൊന്നായ ഉപ്പും മുളകിലെ ലച്ചുവിനെ അവതരിപ്പിക്കുന്നത് ജൂഹിയാണ്. യഥാര്‍ത്ഥ പേര് ജൂഹിയെന്നാണെങ്കിലും എല്ലാവരും ലച്ചുവെന്നാണ് താരത്തെ വിളിക്കാറുള്ളത്.
ജനിച്ചത് രാജസ്ഥാനിലാണെങ്കിലും ജൂഹിക്ക് മലയാളം മാതൃഭാഷ തന്നെയാണ്. ഇപ്പോഴിതാ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ജൂഹി റുസ്‌തഗി. ഒപ്പം ഉപ്പും മുളകിലേക്കും ഇനിയില്ലെന്ന തീരുമാനവും എടുത്തു കഴിഞ്ഞു.
ജൂഹിയും ചെക്കൻ റോവിനും ഒരുമിച്ചു ഒരു വേദിയിൽ എത്തിയപ്പോൾ മുതലാണ് ഇരുവരുടെയും പ്രണയം പുറംലോകം തിരിച്ചറിയുന്നത്. അതോടെ കണ്‍ഫ്യൂഷന്‍ കൂടി. ഊഹാപോഹകഥകൾ പുറത്തായി. പലരും പലതും പറഞ്ഞു.
'ഉപ്പും മുളകും വിട്ടു... ഇനി പഠിത്തത്തിലേക്ക്. പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നതായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം പഠിത്തം പാതിവഴിയിലായി. പഠിത്തത്തില്‍ ശ്രദ്ധിക്കാതെ സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാര്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ സമ്മര്‍ദം കൂടിയപ്പോള്‍ നിര്‍ത്തി. ആ വിവാഹം റിയലാണെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു. പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. സോഷ്യല്‍ മീഡിയയും അത് ആഘോഷമാക്കി. പിന്നെ, എന്റെ വിവാഹം വരുമ്ബോള്‍ നിര്‍ത്തുമെന്ന് അണിയറക്കാരോട് നേരത്തേ പറഞ്ഞിരുന്നതുമാണ്'- ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.
https://www.facebook.com/Malayalivartha