ഞങ്ങള്‍ വളര്‍ത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയേ...കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറി അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായി ഇടപെടുന്ന വ്യക്തിയാണ് അനുശ്രീ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീയുടെ പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. രസകരമായ പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്. കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറിയ ചിത്രങ്ങളാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. രസകരമായ കുറിപ്പും അനുശ്രീ പങ്കുവച്ചിട്ടുണ്ട്. ഇവളുടെ പേര് ബ്ലാക്ക് പെപ്പര്‍ എന്നാണ്. ഞങ്ങളിവളെ ബ്ലാക്ക് ഗോള്‍ഡ് എന്നു വിളിക്കുമെന്നാണ് അനുശ്രീ പറയുന്നത്. ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടി. ഞങ്ങടെ കുരുമുളക് പറിക്കാന്‍ ഞങ്ങള്‍ മാത്രം മതിയെന്നും അനുശ്രീ പറയുന്നു. ഞങ്ങള്‍ വളര്‍ത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയേ എന്നും താരം കുറിക്കുന്നു.
കുരുമുളക് പറിക്കാനായി ഏണി വച്ച് മരത്തില്‍ കയറിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പറിച്ച കുരുമുളകിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha