Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയെന്ന് പറഞ്ഞ് ഒരുപാട് കാലം അലഞ്ഞുനടന്നപ്പോള്‍ എനിക്ക് ഒരാള്‍ ചാന്‍സ് തന്നു

12 MARCH 2021 10:13 PM IST
മലയാളി വാര്‍ത്ത

പുതുമുഖ സംവിധായകര്‍ക്ക് മമ്മൂട്ടി അവസരം നല്‍കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമാലോകത്ത് വീണ്ടും സജീവമാവുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ദി പ്രീസ്റ്റ് സംവിധാനം ചെയ്തത്. പുതുമുഖ സംവിധായകര്‍ക്ക് താന്‍ എന്തുകൊണ്ട് അവസരം നല്‍കുന്നുവെന്ന് പറയുകയാണ് മമ്മൂട്ടി ഇപ്പോള്‍. പ്രീസ്റ്റ് റിലീസിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞാന്‍ പുതുമുഖമായിരുന്നു എന്നുള്ളത് ഒരു കാരണം. ഞാന്‍ പുതുമുഖമാണ് എന്നുള്ളത് രണ്ടാമത്തെ കാര്യം. മൂന്നാമത് ഒരു കാര്യമില്ല. ഒരു പുതുമുഖ സംവിധായകന്റെ മനസ്സില്‍ പുതിയ സിനിമയായിരിക്കും. ആ സിനിമ എനിക്ക് ഒരു പുതുമയായിരിക്കും, എന്റെ പ്രകടനത്തിലോ കഥാപാത്രത്തിലോ പുതുമ കൊണ്ടുവരും എന്നാണ് പ്രതീക്ഷ. എല്ലാം വിജയമാകണമെന്നില്ല. നമുക്ക് തെരഞ്ഞെടുക്കാനല്ലേ പറ്റൂ. പൂര്‍ത്തികരിക്കാന്‍ പറ്റില്ലല്ലോ. വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ഞാന്‍ ചെയ്യുന്ന കാര്യങ്ങളാണിത്. ഇനിയും വരാനുണ്ട് കുറേപേര്‍. അത് നിങ്ങളില്‍ ആര്‍ക്കെങ്കിലും ആവേശം പകരുന്നുണ്ടെങ്കില്‍ സന്തോഷം. അങ്ങനെ വന്നതാണ് ജോഫിനും. സിനിമയെന്ന് പറഞ്ഞ് ഒരുപാട് കാലം അലഞ്ഞുനടന്ന ആളാണ് ഞാന്‍. അന്ന് എനിക്ക് ഒരാള്‍ ചാന്‍സ് തന്നു. പിന്നെ ഞാന്‍ എന്നേക്കൊണ്ട് ആവന്നതുപോലെ ചെയ്താണ് ഇങ്ങനെയെത്തിയത്. അതുപോലെ അവരും വരട്ടെ. ഇത് വലിയ കാര്യമായി കാണേണ്ടതില്ല. എനിക്ക് കിട്ടിയത് തിരിച്ചു കൊടുക്കുന്നു അത്രയേ ഉള്ളൂ,' മമ്മൂട്ടി പറഞ്ഞു. എന്റെ വിശ്രമവേളകളും സിനിമയോടപ്പമാണ്. സിനിമയില്‍ പുതുതായി സംഭവിക്കുന്നത് എന്താണെന്ന് അറിയാന്‍ ശ്രമിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നയാളാണ്. അപ്പോള്‍ ഒരാള്‍ പുതിയ സിനിമാസങ്കല്‍പ്പവുമായി, സിനിമയെ പുതിയ രീതിയില്‍ കാണുന്ന ഒരാളെത്തുമ്‌ബോള്‍ അതിനെ സ്വീകരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (47 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (59 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends