ബോക്‌സിങ് പരിശീലനത്തിന്റെ ചിത്രം പങ്കുവച്ച് മോഹന്‍ ലാല്‍....

ലാലേട്ടന്റെ ബോക്‌സിംഗ് പരിശീലനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. തിങ്കളാഴ്ചയാണ് താരം ബോക്‌സിങ് പരിശീലിക്കുന്നതിന്റെ ചിത്രം പങ്കുവച്ചത്. പ്രിയദര്‍ശനോടൊപ്പമുള്ള പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ബോക്‌സറായി അഭിനയിക്കുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തു വരുന്നതിനിടെയാണ് അദ്ദേഹം ബോക്‌സിങ് പരിശീലിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ഡ്രാമയില്‍ ഒരു വിരമിച്ച ബോക്‌സിംഗ് ചാമ്ബ്യനായി മോഹന്‍ലാല്‍ അഭിനയിക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ ഈ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിരുന്നില്ല.
മോഹന്‍ലാല്‍ പതിവായി ജിമ്മില്‍ പോവുകയും ഇതിനകം തന്നെ ശരീരഭാരം കാര്യമായി കുറക്കുകയും ചെയ്തിട്ടുണ്ട്. ബോക്‌സിംഗ് സിനിമയ്ക്കുള്ള തയ്യാറെടുപ്പിനായി അദ്ദേഹം തന്റെ ശാരീരികക്ഷമതയില്‍ ശ്രദ്ധിക്കുന്നതായാണ് വിവരം. താരം നേരത്തെ ബോക്‌സിംഗിനായി പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. പ്രശസ്ത കേരള ബോക്‌സിര്‍ പ്രേംനാഥിനൊപ്പമുള്ള വീഡിയോ ആയിരുന്നു അന്ന് പങ്കുവച്ചത്.
https://www.facebook.com/Malayalivartha