ഇതാര് ഇന്ത്യൻ മൊണാലിസയോ? അതോ ഗ്രീക്ക് ദേവതയോ? അഹാനയുടെ മൊണാലിസ ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വെെറൽ

അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുമുണ്ട്. ഏറെ ആരാധകരുളള യുവനടിയാണ് അഹാന കൃഷ്ണ.സെലക്റ്റീവായി ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന അഹാന വിരലിൽ എണ്ണാവുന്ന ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. എങ്കിലും ആരാധകരുടെ കാര്യത്തിൽ താരത്തിന് ഒരു കുറവുമില്ല.
താരത്തിന് 24 ലക്ഷത്തോളം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുളളത്. ഇപ്പോഴിതാ അഹാനയുടെ മൊണാലിസ ലുക്കിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.ഇടയ്ക്കൊക്കെ നിങ്ങളുടെ ആത്മാവ് സംസാരിക്കട്ടെ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി അഹാന കുറിച്ചിരിക്കുന്നത്.
എന്റെ കണ്ണുകളിൽ തിളക്കം കാണുന്നുണ്ടോ? കാരണം ഞാൻ നിരന്തരം സ്വപ്നം കാണുന്നു എന്നാണ് മറ്റൊരു ചിത്രത്തിന് അഹാന ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അഹാന പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ആരാധകർക്കിടയിൽ തരംഗമായത്.
കാൻവാസിൽ വരച്ച ഒരു ഛായാ ചിത്രം പോലെ തോന്നുന്നുവെന്നാണ് പലരുടെയും കമന്റ്. ഇതാര് ഇന്ത്യൻ മൊണാലിസയോ? ഗ്രീക്ക് ദേവതയെ പോലുണ്ടല്ലോ എന്നിങ്ങനെ പോവുന്നു കമന്റുകൾ. അപർണ ദാസ്, നൈല ഉഷ, ആൻ അഗസ്റ്റിൻ തുടങ്ങി നിരവധി താരങ്ങളും പ്രതികരണങ്ങളുമായി എത്തി. ഫോട്ടോഗ്രഫറായ ജിക്സൺ ആണ് അഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാംസൺ ലീ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha