Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൈക്കോടതിയിൽ വീണ്ടും മലക്കം മറിഞ്ഞ് ദിലീപ്! പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യമാണെന്ന് ദിലീപ് ഹൈക്കോടതിയിൽ

29 JUNE 2022 01:01 PM IST
മലയാളി വാര്‍ത്ത

ദിലീപിനെ സംബന്ധിച്ച് നിർണായക ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസവും കോടതിയിൽ നിന്നും ദിലീപിന് അനുകൂല നടപടിയായിരുന്നു പുറത്ത് വന്നത്. പലരും കോടതി ദിലീപിനെ സപ്പോർട്ട് ചെയ്യുന്നുവെന്ന ആരോപണം പല അവസരങ്ങളിലും ഉന്നയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതിയിൽ വീണ്ടും മലക്കം മറിഞ്ഞിരിക്കുകയാണ് ദിലീപ്. മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയക്കേണ്ടതില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യമാണെന്നാണ് ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞത്. കേസിലെ നിർണായക തെളിവായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ പരിശോധന വേണമെന്നതായിരുന്നു ക്രൈംബ്രാഞ്ച് ഹർജി. സംസ്ഥാന ഫോറൻസിക് ലാബിൽ ദൃശ്യങ്ങൾ പരിശോധിക്കണമെന്നതായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ ദൃശ്യങ്ങൾ ഒരിക്കൽ പരിശോധിച്ചതാണെന്നും വിചാരണ നീട്ടികൊണ്ടുപോകനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നുമാണ് ഹർജയിൽ കക്ഷി ചേർന്ന എട്ടാം പ്രതി ദിലീപ് വാദിച്ചത്.

മെമ്മറി കാർഡ് സംസ്ഥാന ലാബിൽ പരിശോധിക്കുന്നതിൽ വിശ്വാസമില്ലെന്നും ചണ്ഡീഗഡിലെ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്നും ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടക്കത്തിൽ ഇതിനെ എതിർത്ത പ്രോസിക്യൂഷൻ പിന്നീട് കേന്ദ്രലാബിൽ പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദൃശ്യങ്ങൾ പരിശോധനയ്ക്ക് അയക്കേണ്ട ആവശ്യമില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. മെമ്മറി കാർഡിന്റെ മിറർ ഇമേജ് ഫോറൻസിക് ലാബിൽ ഉണ്ടെന്നും അന്വേഷണ സംഘത്തിന് ആവശ്യമെങ്കിൽ അത് പരിശോധിച്ചാൽ മതിയെന്നുമെന്നുമാണ് ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞത്. മെമ്മറി കാർഡിലും പെൻഡ്രൈവിലുമുള്ള ഇമേജുകൾ ഒന്നാണ്. മെമ്മറി കാർഡിന്റെ മിറർ ഇമേജുകൾ താരതമ്യം ചെയ്താൽ തന്നെ ഹാഷ് വാല്യുവിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അക്കാര്യം അറിയാൻ സാധിക്കും. വേണമെങ്കിൽ സാക്ഷിയെ ഒന്നുകൂടി വിസ്തരിക്കേണ്ട ആവശ്യമേയുള്ളൂവെന്നും ദിലീപ് കോടതിയിൽ ദിലീപ് പറഞ്ഞു. മാത്രമല്ല മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നടി സ്ഥിരീകരിച്ചതാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. നേരത്തേ വാദത്തിനിടെ ഹൈക്കോടതി സിംഗിൾ ബെഞ്ച് മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ സംബന്ധിച്ച് ഫോറൻസിക് ലാബ് അസി.ഡയറക്ടർ ദീപയിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. ദൃശ്യങ്ങളുടെ മൊത്തം ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും ദൃശ്യങ്ങൾ ആരോ കണ്ടിരിക്കാൻ സാധ്യത ഉണ്ടെന്ന ആശങ്കയുമാണ് അവർ കോടതിയെ അറിയിച്ചത്. അതേസമയം വീഡിയോയുടെ മൊത്തം ഹാഷ് വാല്യു മാറിയിട്ടില്ലെന്നും അതിനാൽ ദൃശ്യങ്ങൾ കോപ്പി ചെയ്യപ്പെട്ടിട്ടില്ലെന്നും അവർ കോടതിയെ അറിയിച്ചിരുന്നു.എന്നാൽ വീണ്ടും പരിശോധന നടത്തുന്നത് വിചാരണ വൈകിപ്പിക്കാൻ കാരണമാകുമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. പിന്നാലെയാണ് ഇപ്പോൾ പരിശോധനയെ എതിർത്ത് രംഗത്തെത്തിയത്. അതേസമയം മെമ്മറി കാർഡ് പരിശോധന എന്തുകൊണ്ടാണ് ദിലീപ് എതിർക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഹാഷ് വാല്യുവിൽ എന്തുകൊണ്ട് മാറ്റം ഉണ്ടായെന്ന കാര്യം പരിശോധിക്കേണ്ടതില്ലേയെന്ന് കോടതി ചോദിച്ചു. മെമ്മറി കാർഡ് പരിശോധിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘമല്ലേ നിലപാട് എടുകേണ്ടതെന്നും കോടതി ചോദിച്ചു. തുടരന്വേഷണത്തിന്റെ കൈകൾ കെട്ടാൻ ശ്രമിക്കുന്നതെന്തിനെന്നും പ്രതിഭാഗത്തോട് ചോദിച്ചിരുന്നു. എന്തായാലും ഇന്നറിയാം എന്ത് നടപടിയാണ് കോടതി സ്വീകരിക്കുന്നതെന്ന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (26 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (57 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends