Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിയെ രക്ഷിക്കുകയോ ശിക്ഷിക്കുകയോ എന്നതല്ല പ്രശ്‌നം... ഫെയര്‍ ആയിട്ടുള്ള ഒരു ട്രയല്‍ നടക്കണം... ഈ വാദിക്ക്, വാദിയുമായി ബന്ധപ്പെട്ട സാക്ഷികള്‍ക്ക് ഭയമേതുമില്ലാതെ സത്യസന്ധമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുമുള്ള സാഹചര്യം ഉണ്ടാകണം... കേസിൽ നിർണായക വഴിത്തിരിവിന് വഴിതുറന്ന് അഭിഭാഷക ടിബി മിനി

28 JULY 2022 09:12 AM IST
മലയാളി വാര്‍ത്ത

ദിലീപിനെ സംബന്ധിച്ച് നിർണായ ദിവസത്തിലൂടെയാണ് കടന്നുപോകുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തൽ മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയത് പിന്നാലെ 104 സാക്ഷികളെ ഉൾപ്പെടുത്തി കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതും ഇതൊക്കെ തന്നെ ദിലീപിനെ സംബന്ധിച്ച് നിർണായകം തന്നെയാണ്. ഇപ്പോഴിതാ കേസിലെ ദൃശ്യങ്ങള്‍ കോടതിയില്‍ ചോര്‍ന്നു എന്ന് പറയുന്നത് ഗുരുതരമായ സംഭവമാണ് എന്ന് അഭിഭാഷക ടി ബി മിനി പറയുകയാണ്.

ടി ബി മിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ട്രയല്‍ കോടതിയില്‍ ഇരിക്കുന്ന സമയത്ത് തന്നെ 19.07.21 ല്‍ അത് സുപ്രീംകോടതിയുടെ വിധി ലംഘിച്ച് കൊണ്ട് ആവശ്യമായ സെക്യൂരിറ്റികള്‍ ഇല്ലാതെ എഫ് എസ് എല്ലിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പ്രോസിക്യൂഷന്‍ ഇല്ലാതെ ഈ കോടതിയില്‍ വിഷ്വല്‍സ് വിവോ ഫോണില്‍ കണ്ടു എന്ന് പറയുന്ന നിര്‍ണായകായ തെളിവാണ് എഫ് എസ് എല്ലിലേക്ക് മെമ്മറി കാര്‍ഡ് അയക്കുന്നതുമായി ഉണ്ടായത്. ഈ വിഷയത്തില്‍ പ്രോസിക്യൂഷന്റെ വളരെ നിര്‍ണായകമായ ചുവടുവെപ്പാണ് ഉണ്ടായിട്ടുള്ളത്. നമ്മളുടെ കേസ് പെന്റിംഗ് ആയത് കൊണ്ട് തന്നെയാണ് പ്രോസിക്യൂഷന്‍ നിര്‍ണായകമായിട്ടുള്ള ചുവട് എടുത്തിട്ടുള്ളത്. ഹൈക്കോടതികളില്‍ നിന്ന് കോടതികള്‍ക്കെതിരെ പരാമര്‍ശം നടത്തുമ്പോള്‍ സൂക്ഷിക്കണം എന്ന നിലയില്‍ ഇവിടത്തെ ഡിജിപിയോട് കൃത്യമായി കോടതി പറയുമ്പോഴും വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. അതിനെ കൃത്യമായ ഇന്‍സിഡന്റ്‌സ് വെച്ച് കൊണ്ട് സീല്‍ഡ് കവറില്‍ കൃത്യമായിട്ടുള്ള കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടും അതേസമയം കോടതിക്കെതിരായിട്ടുള്ള ഒരു അന്വേഷണം അല്ലെങ്കില്‍ കോടതിയിലുള്ള ഒരു സംഭവത്തെ കുറിച്ചുള്ള അന്വേഷണം പൊലീസ് ഉദ്യോഗസ്ഥനല്ല നടത്തേണ്ടത് എന്നുള്ള സി ആര്‍ പി സിയിലെ വ്യക്തമായിട്ടുള്ള ധാരണ പ്രകാരം മനോഹരമായിട്ടുള്ള ജഡ്ജ്‌മെന്റായിരുന്നു ഹൈക്കോടതി നല്‍കിയത്. അപ്പോള്‍ കോടതിയില്‍ ഒന്നും തന്നെ വിശ്വാസമില്ലാത്ത നിലയിലേക്ക് ജനങ്ങള്‍ പോകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഈ കേസില്‍ നിര്‍ണായകമായിട്ടുള്ള വഴിത്തിരിവ് ഉണ്ടാക്കുന്നത്.

ഇപ്പോള്‍ ആ വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് കോടതിക്കുള്ളില്‍ ആര് കണ്ടു എന്നുള്ളതാണ്. ഈ വിവോ ഫോണില്‍ ഇത് കാണുമ്പോള്‍ ഗെയിംസ് അടക്കമുള്ള ആപ്പുകള്‍ ഓപ്പണായിരുന്നു എന്ന് പറയുന്നത് ഗുരുതര വിഷയമാണ്. നമ്മള്‍ ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ ഇത്തരം വിഷ്വല്‍സ് കണ്ടാല്‍ ലോകത്തേക്കുള്ള എല്ലാ ആപ്പുകളിലേക്കും ഇത് പകര്‍ത്തപ്പെടും എന്നുള്ള കുറ്റകരമായ അനാസ്ഥ ആ കോടതിയില്‍ നടന്ന് കഴിഞ്ഞിരിക്കുകയാണ്. അതിന് തെളിവ് വന്നിരിക്കുകയാണ്. ഇനി ആര് ചെയ്തു എന്നുള്ളതിനെ സംബന്ധിച്ച് കണ്ടുപിടിക്കണം എങ്കില്‍ ആ കോടതി തന്നെ ഇനീഷ്യേറ്റീവ് എടുക്കണം. അത് ആ കോടതിയുടെ ചുമതലയാണ്. അത് ഈ കേസിലെ നിര്‍ണായകമായ വഴിത്തിരിവായി വരും എന്നതിനെ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള തര്‍ക്കവുമില്ലാതായി മാറുകയാണ്.

മാത്രമല്ല ഈ കേസ് വിക്ടിമിനായി ഫയല്‍ ചെയ്യുന്ന സമയത്ത് ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുണ്ടായിരുന്നില്ല. 2 സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിട്ട് അവിടെ വിക്ടിമിന്റെ ഭാഗത്ത് നിന്ന് കേസ് നടത്താന്‍ ആകെ ജൂനിയറായിട്ടുള്ള ഒരു അസിസ്റ്റന്റ് മാത്രം നിലനില്‍ക്കുന്ന സമയത്താണ് കേസ് കൊടുത്തത്. ഇന്ന് കേരളത്തിലെ ഏറ്റവും മിടുക്കനായിട്ടുള്ള കമ്മിറ്റഡ് ആയിട്ടുള്ള ഒരാളെ സര്‍ക്കാര്‍ പ്രോസിക്യൂട്ടറായി വെക്കുകയാണ്. ഈ കേസിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക്. ഫെയര്‍ ആയിട്ടുള്ള ഒരു ട്രയല്‍ കോടതിയില്‍ നിന്ന് വേണം എന്നാണ് പറയുന്നത്. പ്രതിയെ രക്ഷിക്കുകയോ ശിക്ഷിക്കുകയോ എന്നതല്ല പ്രശ്‌നം. ഫെയര്‍ ആയിട്ടുള്ള ഒരു ട്രയല്‍ നടക്കണം. ഈ വാദിക്ക്, വാദിയുമായി ബന്ധപ്പെട്ട സാക്ഷികള്‍ക്ക് ഭയമേതുമില്ലാതെ സത്യസന്ധമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുമുള്ള സാഹചര്യം ഉണ്ടാകണം. കോടതി അത് കണ്ണുതുറന്ന് കണ്ടുകൊണ്ട്, ഒരു വിക്ടിമിനെ എത്രമാത്രം പ്രയാസമുണ്ടാക്കും എന്ന് മനസിലാക്കി കൊണ്ട് കൃത്യമായിട്ടുള്ള വിധിയുണ്ടാകണം എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്നും മിനി പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends