Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എത്രയോ വലിയ രീതിയില്‍ അന്വേഷിച്ച വമ്പന്‍ കുറ്റപത്രങ്ങളൊക്കെ പ്രതിഭാഗം ചീട്ട് കൊട്ടാരം പോലെ തകര്‍ത്തിട്ടുള്ളതൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്... അതുകൊണ്ട് നല്ല രീതിയില്‍ കേസ് കോടതിയില്‍ പ്രെസന്റ് ചെയ്യുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്... 'ഇനി എല്ലാം പ്രോസിക്യൂഷന്റെ കൈയില്‍; തുറന്ന് പറഞ്ഞ് പ്രിയദര്‍ശന്‍ തമ്പി

29 JULY 2022 10:59 AM IST
മലയാളി വാര്‍ത്ത

ദിലീപിനെ സംബന്ധിച്ച് നിർണായ ദിവസത്തിലൂടെയാണ് കടന്നുപോകുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തൽ മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയത് പിന്നാലെ 104 സാക്ഷികളെ ഉൾപ്പെടുത്തി കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതും ഇതൊക്കെ തന്നെ ദിലീപിനെ സംബന്ധിച്ച് നിർണായകം തന്നെയാണ്. എന്നാൽ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി സ്വീകരിച്ചതിന് പിന്നാലെ തുടർനടപടികൾ ഉടൻ തന്നെ ആരംഭിക്കാനിരിക്കുകയാണ്. അതേസമയം കേസില്‍ ഇനി കോടതിക്കുള്ളില്‍ സമര്‍ത്ഥമായി അവതരിപ്പിക്കുക എന്നുള്ളതാണ് ഇനി ചെയ്യേണ്ടത് എന്ന് പറയുകയാണ് അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി. എത്ര വലിയ കുറ്റപത്രമാണെങ്കിലും അതെല്ലാം പ്രതിഭാഗം ചീട്ടുകൊട്ടാരം പോലെ തകര്‍ത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രിയദര്‍ശന്‍ തമ്പിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..

ഇതില്‍ തര്‍ക്കം നിലനില്‍ക്കുന്നത് കമ്മിറ്റല്‍ പ്രൊസീഡിംഗ്‌സുമായി ബന്ധപ്പെട്ട് എവിടെയാണ് കമ്മിറ്റല്‍ ചാര്‍ജ്ഷീറ്റ് അങ്കമാലി കോടതിയില്‍ കൊടുക്കണം എന്നും വിചാരണ കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതിയോ എന്നൊക്കെയുള്ള ചെറിയ കാര്യങ്ങളാണ്. അതൊക്കെ പരിഹരിക്കപ്പെട്ടോളും. പരിഹരിക്കപ്പെട്ട് കഴിഞ്ഞാല്‍ സ്വാഭാവികമായും പ്രതികള്‍ക്ക് സ്വന്തം ഇഷ്ടം പ്രകാരം ഈ ചാര്‍ജ് ഷീറ്റ് അനുബന്ധ കുറ്റപത്രത്തിന്റെ കോപ്പി ഡിഫന്‍സിന് കൊടുക്കണം എന്നുള്ളതിന് ബോധ്യപ്പെട്ടാല്‍ പിന്നെ ട്രയലിലേക്ക് കടക്കുക എന്നുള്ളതാണ്. പിന്നെ സ്വാഭാവികമായും ആ ട്രയല്‍ ഷെഡ്യൂള്‍ ചെയ്യും. സമന്‍സ് പോയി വരാനുള്ള ഗ്യാപ് ഉണ്ടാകും. സെഷന്‍സ് കേസിന്റെ വിചാരണ ഡേറ്റിന്റെ ബേസിസില്‍ തന്നെയാണ് നടക്കേണ്ടത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സ്വാഭാവികമായും അടുത്ത ആറാം തിയതി കേസ് ഷെഡ്യൂള്‍ ചെയ്യുകയാണെങ്കില്‍ ചിലപ്പോള്‍ അത് സെപ്തംബര്‍ 1,2,3,4,5 എന്നൊക്കെ പറഞ്ഞായിരിക്കും ഷെഡ്യൂള്‍ ചെയ്യുക. ഈ സമന്‍സ് പോയി വരാനുള്ള സമയം വേണം. കാരണം അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് സമന്‍സ് അയക്കുകയാണ്. കാരണം അത്തരത്തിലുള്ള ടൈം ലിമിറ്റ് ഉണ്ടാകും.

ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷനോ അങ്ങനെ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ട് എങ്കില്‍ അത് നേരത്തെ തന്നെ ചെയ്യണം. ട്രയല്‍ ഷെഡ്യൂള്‍ ചെയ്തതിന് ശേഷം പോകുന്നത് ആ ഒറ്റ കാരണം കൊണ്ട് തന്നെ സസ്‌പെന്റ് ചെയ്യാന്‍ പറ്റാത്ത സാഹചര്യം വരും. അന്വേഷണം എന്ന് പറയുന്നത് ആര്‍ട്ടാണ്. ഇത്തരത്തിലുള്ള ഹൈ പ്രൊഫൈല്‍ കേസില്‍ അത്തരത്തില്‍ ഒരു ഇന്റലിജന്റായിട്ടുള്ള അന്വേഷണമാണോ നടന്നിട്ടുള്ളത് എന്ന് വ്യക്തിപരമായി എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. കാരണം അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ഒരു ചടുലത കുറവ് കാണുന്നുണ്ട്. പല കാര്യങ്ങളും കുറെ കഴിഞ്ഞിട്ടാണ് ചെയ്യുന്നതായി കാണുന്നത്. പ്രധാനപ്പെട്ട ഉദാഹരണം വിവോ ഫോണിന്റേത് തന്നെ. കാരണം അത് വിചാരണ കോടതി കുറെ നാള്‍ വെച്ച് കൊണ്ട് ഇരിക്കുന്നത് കൊണ്ട് ഒരു ഓര്‍ഡര്‍ പാസാക്കാതെ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ ഒരു ഉത്തരവ് ലഭിക്കില്ല.

എന്നാല്‍ ആ ഉത്തരവിന്റെ ബലത്തില്‍ അതിന്റെ അടിസ്ഥാനത്തില്‍ അത് പരിശോധനക്ക് അയക്കുകയും പരിശോധനക്ക് അയച്ച് റിപ്പോര്‍ട്ട് വന്ന് ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായി ചില ഫൈന്‍ഡിംഗുകള്‍ വന്നിട്ടും അതിനൊരു ഫോളോ അപ്പ് ഉണ്ടാവുന്നില്ല എന്നുള്ളത് വളരെ ദുഖകരമാണ്. കാരണം ഇവിടെ സൂചിപ്പിക്കപ്പെട്ടത് പോലെ സുവോ മോട്ടോ എടുക്കാം. അത്തരത്തിലുള്ള കാര്യങ്ങളൊന്നും ചെയ്യുന്നില്ല. ആദ്യം പൊലീസ് തന്നെ അന്വേഷിക്കാന്‍ പോകുന്നു എന്നാണ് പറയുന്നത്. അപ്പോള്‍ ഹൈക്കോടതിയാണ് ഇത് ഇന്‍ കോര്‍ട്ട് പ്രൊസീഡിംഗ്‌സാണ് എന്ന്.

അപ്പോഴാണ് പൊലീസ് പറയുന്നത് ശരിയാണ് ഞങ്ങള്‍ക്ക് അന്വേഷിക്കാന്‍ പറ്റില്ല എന്ന്. ആ കാര്യത്തില്‍ പലപ്പോഴും വ്യക്തത കുറവുണ്ട്. അങ്ങനെയുള്ള കാര്യങ്ങള്‍ നിഴലിച്ച് നില്‍ക്കുന്നു. അത് തന്നെയാണ് അഭിഭാഷകരെ ചോദ്യം ചെയ്യുന്ന കാര്യത്തിലായാലും നടന്നത്. രണ്ടാം ഘട്ട അന്വേഷണവുമായി ബന്ധപ്പെട്ട് കുറെയേറെ മെറ്റീരിയല്‍സ് കളക്ട് ചെയ്യും. അതുപോലെ കളക്ട് ചെയ്ത മെറ്റീരിയല്‍സ് കേസിനെ സംബന്ധിച്ചിടത്തോളം കേസിന്റെ അന്തിമ ലാപ്പില്‍ എത്തിയിരിക്കുന്നു. ഇനി കൈയലുള്ള മെറ്റീരിയല്‍സ് വെച്ച് അത് ഭംഗിയായി പ്രെസന്റ് ചെയ്യുക എന്നുള്ളതാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അത് ഫയല്‍ഡ് ആക്കാനെ പറ്റു. കോടതിയില്‍ വരുമ്പോള്‍ അത് പ്രോസിക്യൂഷനായാലും ശരി പ്രതിഭാഗം ആയാലും ശരി അവര്‍ക്കാണ് റോളുള്ളത്. എത്രയോ വലിയ രീതിയില്‍ അന്വേഷിച്ച വമ്പന്‍ കുറ്റപത്രങ്ങളൊക്കെ പ്രതിഭാഗം ചീട്ട് കൊട്ടാരം പോലെ തകര്‍ത്തിട്ടുള്ളതൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് നല്ല രീതിയില്‍ കേസ് കോടതിയില്‍ പ്രെസന്റ് ചെയ്യുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. കേസില്‍ സംഭവിച്ച രണ്ട് പേരുടെ രാജി ലാക്ക് ഓഫ് കോണ്‍ഫിഡന്‍സ് കാണിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു പരിധി വരെ അവരുടെ പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, ചില കാര്യങ്ങള്‍ ഒഴിച്ചെന്നും പറയുകയാണ് പ്രിയദര്‍ശന്‍ തമ്പി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends