Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിയുടെ മനസ്സില്‍ കിടക്കുന്ന വൈരാഗ്യം കൊണ്ടാണ് ഈ പെണ്‍കുട്ടി അതിജീവിതയല്ല എന്ന വാദം ഉയർത്താന്‍ കാരണം... അവസാനം ദിലീപിനെയാണ് കാറിലിട്ട് റേപ്പ് ചെയ്തതെന്ന് കേള്‍ക്കേണ്ടി വരുമോ എന്ന സംശയമാണ് നമുക്കുള്ളത്... മഞ്ജു ഭാര്യയായിരുന്ന സമയത്ത് മറ്റ് സ്ത്രീകളുമായി അങ്ങേയറ്റം തെറ്റായ ബന്ധങ്ങള്‍ പുലർത്തിയ താന്‍ നല്ലവനായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്! ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ.ടിബി മിനി

02 AUGUST 2022 03:29 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം സംബന്ധിച്ച അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയിൽ ദിലീപിന്റെ നിർണായക നീക്കം പുറത്ത് വന്നത്. താൻ അതിജീവിതയാണെന്ന് നടി എങ്ങനെയാണ് സ്വയം പ്രഖ്യാപിച്ചതെന്നാണ് ഹർജിയിൽ ദിലീപ് ചോദിക്കുന്നത്. നടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന കാര്യത്തിലും സംശയം ഉയർത്തുകയാണ് ഹർജിയിൽ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിനാധാരം തന്റെ മുൻഭാര്യയും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും അതിജീവിതയും തമ്മിലുള്ള അടുത്ത ബന്ധമാണെന്നും തന്നെ കേസിൽ മനപ്പൂർവ്വം പെടുത്തുകയായിരുന്നുവെന്നും കാണിച്ചാണ് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. മലയാള സിനിമയിലെ ഒരു വിഭാഗമാണ് തന്നെ കേസിൽ പെടുത്തിയതെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നുണ്ട്. അതിജീവിതയ്ക്കെതിരെയും രൂക്ഷ വിമർശനങ്ങളും നിരവധി ആരോപണങ്ങളും ഹർജിയിൽ ദിലീപ് ഉന്നയിക്കുന്നുണ്ട്. കേസ് വിചാരണ കോടതി പരിശോധിച്ച് വരുന്ന ഘട്ടത്തിൽ നടിയെ 'അതിജീവിത' എന്ന് പ്രോസിക്യൂഷൻ എന്ത് അടിസ്ഥാനത്തിലാണ് പ്രഖ്യപിച്ചതെന്നാണ് ദിലീപ് ചോദിക്കുന്നത്. നടിയും സ്വയം അതിജീവിതയെന്ന് പ്രഖ്യാപിച്ചുവെന്നും ദിലീപ് പറയുന്നു. കൂടാതെ ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാര്യരെയും കുറിച്ച് ഗുരുതരആരോപണങ്ങളായിരുന്നു ദിലീപ് ഉന്നയിച്ചത്. എന്നാലിപ്പോഴിതാ ദിലീപിന്റെ ആ ഹർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയാണ് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടിബി മിനി. ശുദ്ധമായ കൈകളുമായല്ല ദിലീപ് വന്നിരിക്കുന്നതെന്ന് ആ പരാതി വായിക്കുമ്പോള്‍ തന്നെ മനസ്സിലാവും. പരാതിയില്‍ എന്തിനാണ് ദിലീപ് മഞ്ജു വാര്യറെ വലിച്ചിഴയ്ക്കുന്നത്. നേരത്തെ അവർ ദിലീപിന്റെ ഭാര്യയായിരുന്നു. പക്ഷെ അവർ വിവാഹ മോചനം നേടി പോയി. വിവാഹ മോചനം നേടി പോയതിന് ശേഷം ദിലീപിനെതിരായി ഒരു വാക്കുപോലും മഞ്ജു വാര്യർ പറഞ്ഞിട്ടില്ല. എന്നാല്‍ അവർ ഭാര്യയായിരുന്ന സമയത്ത് മറ്റ് സ്ത്രീകളുമായി അങ്ങേയറ്റം തെറ്റായ ബന്ധങ്ങള്‍ പുലർത്തിയ താന്‍ നല്ലവനായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ടിബി മിനി പറയുന്നു.

ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

മഞ്ജുവാര്യർക്ക് ദിലീപിനോട് എന്ത് തരത്തിലുള്ള വൈരാഗ്യം ഉണ്ടെന്നാണ് പറയുന്നത്. നമ്മള്‍ കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരല്ലേ. മഞ്ജു വാര്യർ ഇന്ന് നമ്മുടെ മുന്നില്‍ ലേഡീ സൂപ്പർ സ്റ്റാറാണ്. ദിലീപിന്റെ കൂടെയാണ് അവർ ജീവിച്ചിരുന്നതെങ്കില്‍ ഒരിക്കലും അവർക്ക് ഇത്തരത്തിലുള്ള ഉയർച്ച ഉണ്ടാവില്ലായിരുന്നു. ഒരു സിനിമയില്‍ പോലും അവരെ അഭിനയിപ്പിക്കാന്‍ ദിലീപ് തയ്യാറായിരുന്നില്ലെന്നും അഡ്വ.ടിബി മിനി പറയുന്നു. ഇന്ന് ദിലീപ് എത്രയൊക്കയോ ഉയർന്ന് നില്‍ക്കുന്ന തരത്തിലേക്ക് മാറി. അവർക്ക് ഇവരോട് ദിലീപിനോട് എന്ത് അസൂയ തോന്നേണ്ട കാര്യമാണ്. ഒരു പടലപ്പിണക്കത്തിന്റെ വിധേയമായി പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ പീഢനത്തിന് ഇരയാക്കുകയാണോ ചെയ്യേണ്ടത്. മഞ്ജു വാര്യറുടെ പക്ഷത്ത് നിന്നും പറഞ്ഞുതൊണ്ടാണ്. ഈ പെണ്‍കുട്ടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ ഈ നടന്‍ കൊടുക്കുന്നത്. ഇക്കാര്യം ശരിവെക്കുന്ന കാര്യങ്ങളാണ് സുപ്രീംകോടതിയിലെ പരാതിയില്‍ നിന്നടക്കം വ്യക്തമാകുന്നത്. മഞ്ജു വാര്യറെ പറ്റി സുപ്രീംകോടതിയില്‍ കൊടുത്ത പരാതിയില്‍ വീണ്ടും വീണ്ടും പറയുന്നതോടെ എത്രമാത്രം ശത്രുതയുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. 13 ദിവസത്തെ വിസ്താരം കഴിഞ്ഞപ്പോള്‍ താന്‍ അതിജീവിതയായി മാറിയെന്ന് അഞ്ച് വർഷങ്ങള്‍ക്ക് ശേഷം പീഡനത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞു. സിനിമയിലേക്കുള്ള തിരിച്ച് വരവിനുള്ള ശ്രമവും അവർ ആരംഭിച്ചു.

എന്നാല്‍ സിനിമയിലേക്ക് ആ നടി തിരിച്ച് വരാന്‍ പാടില്ലെന്നുള്ളത് കൊണ്ടാണ് ഈ കേസുമായി ബന്ധപ്പെട്ട് ഒരു റെലവന്റും ഇല്ലാത്ത ആ ഒരു വിഷയവും പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പ്രതിയുടെ മനസ്സില്‍ കിടക്കുന്ന വൈരാഗ്യം കൊണ്ടാണ് ഈ പെണ്‍കുട്ടി അതിജീവിതയല്ല എന്ന വാദം ഉയർത്താന്‍ കാരണം. അവസാനം ദിലീപിനെയാണ് കാറിലിട്ട് റേപ്പ് ചെയ്തതെന്ന് കേള്‍ക്കേണ്ടി വരുമോ എന്ന സംശയമാണ് നമുക്കുള്ളത്. അത്തരത്തില്‍ മോശമായ രീതിയിലുള്ള കാര്യമാണ് നടക്കുന്നത്. ഇത്തരം അക്രമങ്ങള്‍ നേരിട്ട പെണ്‍ക്കുട്ടികള്‍ക്ക് പൊതുസമൂഹത്തില്‍ തല ഉയർത്തി നില്‍ക്കാനുള്ള സാമൂഹ സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ് നമ്മളെല്ലാവരും ചെയ്യേണ്ടതെന്നും ടിബി മിനി പറയുന്നു. കുറ്റം ചെയ്തവാണ് സമൂഹത്തിന് മുന്നില്‍ തലതാഴ്ത്തി നടക്കേണ്ടത് അതിന് പകരം അക്രമം നേരിട്ട പെണ്‍കുട്ടി തലതാഴ്ത്തി നടക്കണമെന്ന ചിന്താഗതിയാണ് ഇപ്പഴും അദ്ദേഹം വെച്ച് പുലർത്തുന്നത്. നമ്മുടെ നാട്ടിലെ ഒരു പെണ്‍കുട്ടിക്കും ഇത്തരമൊരു പ്രശ്നം ഉണ്ടാവരുതെന്നായിരുന്നു താരസംഘടന നടത്തിയ അനുശോചന യോഗത്തില്‍ ദിലീപ് പറഞ്ഞത്. അതിലെന്തെങ്കിലും സത്യസന്ധത ഉണ്ടെങ്കില്‍ ആ പെണ്‍കുട്ടി വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുമ്പോള്‍ അവരെ വീണ്ടും അപമാനിക്കുമോ. ഈ രീതി നമ്മുടെ സമൂഹം ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കാന്‍ പാടില്ലെന്നും ടിബി മിനി പറയുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends