Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലാഭവന്‍ മണിക്കൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവച്ച് ബാല...

02 NOVEMBER 2022 08:35 PM IST
മലയാളി വാര്‍ത്ത

വളരെ കുറച്ച് സിനിമകളിലൂടെ തന്നെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന താരമായി മാറിയിരുന്നു നടന്‍ ബാല. ഇപ്പോള്‍ താരം തന്റെ സുഹൃത്തായ കലാഭവന്‍ മണിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയ്ക്കുണ്ടായ തീരാനഷ്ടം തന്നെയാണ് നടന്‍ കലാഭവന്‍ മണിയുടെ വിയോഗം.

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ ആ മരണ വാര്‍ത്ത ആരാധകരെയും സിനിമാ പ്രവര്‍ത്തകരെയും ഏറെ ഞെട്ടിച്ചിരുന്നു. എപ്പോഴും എന്തും പറയാന്‍ പറ്റുന്ന ഒരു നല്ല സുഹൃത്തായിരുന്നു തനിക്ക് മണിച്ചേട്ടന്‍ എന്നാണ് ബാല പറയുന്നത്. അദ്ദേഹം തന്റെ മരണം മുന്‍കൂട്ടി കണ്ടിരുന്നുവെന്നും ബാല വെളിപ്പെടുത്തി.

'എനിക്ക് ആയുസ് കുറവാണ്. ഞാന്‍ ജാതകം നോക്കി. നാല്‍പ്പത്തിയെട്ട് വയസിന് മേലെ ഞാന്‍ ജീവിക്കില്ല എന്ന് മണിച്ചേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു. അപ്പോള്‍ മാളച്ചേട്ടന്‍ റൂമിലേയ്ക്ക് വന്നു. മണിച്ചേട്ടന്‍ മരണത്തെകുറിച്ച് പറയുന്നത് കേട്ട് അദ്ദേഹം കുറേ വഴക്ക് പറഞ്ഞു. ജ്യോത്സ്യന്‍മാര്‍ പലതും പറയും അത് കേട്ട് നീ ഓരോന്ന് ചിന്തിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു' ബാല പറയുന്നു.

2016 മാര്‍ച്ച് ആറിന് തന്റെ നാല്‍പ്പത്തിയഞ്ചാം വയസിലായിരുന്നു കലാഭവന്‍ മണിയുടെ മരണം. രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പല ആരോപണങ്ങളും ഊഹാപോഹങ്ങളുമെല്ലാം അന്ന് ഉയര്‍ന്നു വന്നിരുന്നു.

അടുത്തിടെ കലാഭവന്‍ മണിയെ കുറിച്ച് അദ്ദേഹത്തിന്റെ മകള്‍ ശ്രീലക്ഷ്മി പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. മരിക്കും മുന്‍പേ എന്നോട് പറഞ്ഞത്, നന്നായി പഠിക്കണം എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് വാങ്ങണം എന്നാണ്.

അച്ഛന് കൊടുത്ത ആ വാക്ക് എനിക്ക് പാലിക്കണം. തന്നെ എപ്പോഴും അച്ഛന്‍ മോനേ എന്നാണ് വിളിക്കുക. ആണ്‍കുട്ടികളെ പോലെ എനിക്ക് നല്ല ധൈര്യം വേണം എന്നാണ് അച്ഛന്‍ പറയാറുള്ളത്. കാര്യപ്രാപ്തി വേണം കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താന്‍ കഴിയണം എന്നൊക്കെ പറയുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends