Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാഫിങ്ങ് ലേഡീസിലെ മേരി ലോട്ടറി വില്‍പനക്കാരിയായതിന് കാരണം?

08 NOVEMBER 2022 09:18 PM IST
മലയാളി വാര്‍ത്ത

ആക്ഷന്‍ ഹീറോ ബിജുവിലെ മേരിയെയും ബേബിയെയും പ്രേക്ഷകര്‍ക്കു പെട്ടെന്നൊന്നും മറക്കാന്‍ വഴിയില്ല. പിന്നീട് ഇവരുടെ കേമ്പിനേഷന്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 'ലാഫിങ്ങ് ലേഡീസ്' എന്നാണ് പല പ്രമുഖ മാധ്യമങ്ങളും ഇവരെ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്തു ഇരുവരുടെയും അഭിനയം കണ്ട് തനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് നിവിന്‍ പോളി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരിലൊരാളായ മേരിയുടെ ജീവിതവസ്ഥയാണ് ഇപ്പോള്‍ വാര്‍ത്തകളിലൂടെ പുറത്തുവരുന്നത്.

മുപ്പത്തഞ്ചോളം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത മേരിയിപ്പോള്‍ ലോട്ടറി വില്‍പനകാരിയാണ്. കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധികള്‍ സിനിമാലോകത്തെ ബാധിച്ചപ്പോള്‍ അതു തന്റെ പതനത്തിനും കാരണമായെന്നു മേരി പറയുന്നു. ' സിനിമയില്‍ അഭിനയിക്കാന്‍ ആരുമിപ്പോള്‍ വിളിക്കുന്നക്കുന്നില്ല. അവസരങ്ങള്‍ കിട്ടുമെന്നു കരുതി വീടു പണിയാനായി ലോണ്‍ എടുത്തു.

ഇപ്പോള്‍ തിരിച്ചടയ്ക്കാന്‍ വേറെ വഴിയില്ല.അടവു മുടങ്ങിയതു കൊണ്ട് ജപ്തിയുടെ വക്കിലാണിപ്പോള്‍. വീട്ടില്‍ രോഗാവസ്ഥയിലുളള മകനുമുണ്ട്.'മേരി പറയുന്നു. സിനിമയില്‍ നിന്നു വിളിക്കുമ്‌ബോള്‍ പെട്ടെന്നു നിര്‍ത്താന്‍ പറ്റുന്ന ജോലിയെന്ന രീതിയിലാണ് ലോട്ടറി വില്‍പന തിരഞ്ഞെടുത്തതെന്നും മേരി പറഞ്ഞു.

ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം അനവധി ചിത്രങ്ങളില്‍ മേരി അഭിനയിച്ചു. കണ്ണന്‍ ദേവന്‍, ഏഷ്യന്‍ പെയിന്‍ഡ്‌സ് എന്നിവയുടെ പരസ്യത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മേരിയുടെ അഞ്ചു ചിത്രങ്ങളോളം പുറത്തിറങ്ങാനുണ്ട്. അധികം വൈകാതെ തന്നെ തനിക്കു അഭിനയ മേഖലയില്‍ സജീവമാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മേരി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends