മമ്മൂട്ടിക്ക് നല്ല രീതിയിൽ തന്റെ ശരീരം കാത്ത് സൂക്ഷിക്കാൻ അറിയാം.. തന്റെ ബോഡി നല്ല രീതിയിൽ കാത്ത് സൂക്ഷിക്കാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ പിതാവായി രണ്ട് സിനിമകളിൽ അഭിനയിക്കേണ്ടി വന്നത്; തുറന്ന് പറച്ചിലുമായി അലൻസിയർ

മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് അലന്‍സിയര്‍ ലോപ്പസ്. നാടകത്തിലൂടെയാണ് അലന്‍സിയര്‍ സിനിമയിലെത്തുന്നത്. വില്ലനായും സ്വഭാവ നടനായുമെല്ലാം അലന്‍സിയര്‍ കയ്യടി നേടിയിട്ടുണ്ട്. അടുത്ത വീട്ടിലെ മുതിര്‍ന്ന ചേട്ടന്‍ മുതല്‍ അപ്പനായി വരെ അലന്‍സിയര്‍ ആടി തകര്‍ത്തിട്ടുണ്ട്. കോമഡിയും വില്ലത്തരവും വൈകാരി രംഗങ്ങളുമെല്ലാം അഭിനയിച്ച് ഫലിപ്പിക്കാന്‍ അലന്‍സിയറിനാകും. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് അലൻസിയർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താൻ മമ്മൂട്ടിയെക്കാൾ ഒത്തിരി പ്രായം കുറഞ്ഞ വ്യക്തിയാണെന്നും എന്നാൽ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ടെന്നും അലൻസിയർ പറയുന്നു. ഒരു ആക്ടറിന്റെ മീഡിയം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ശരീരമാണ്. രണ്ട് സിനിമകളിലാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിച്ചത്. മമ്മൂട്ടിക്ക് നല്ല രീതിയിൽ തന്റെ ശരീരം കാത്ത് സൂക്ഷിക്കാൻ അറിയാം. തനിക്കും അറിയാമെന്നും എന്നാൽ ഇപ്പോൾ താൻ ഒന്നും ശ്രദ്ധിക്കാറില്ലെന്നും അലൻസിയർ പറയുന്നു. താൻ തന്റെ ബോഡി നല്ല രീതിയിൽ കാത്ത് സൂക്ഷിക്കാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വന്നത്. പക്ഷേ അത്രയും പ്രായമുളള ഒരാളായി അഭിനയിക്കണമെങ്കിൽ അങ്ങനെയുള്ള ഒരു ബോഡിയും തനിക്ക് വേണമെന്നും അദ്ദേഹം പറയുന്നു. സ്വന്തം ശരീരത്തെ ഒരു നടനെന്ന രീതിയിൽ സൂക്ഷിക്കുകയും മറ്റൊന്ന് അവനവന്റെ ജീവിതം പോലെ ആയിക്കോട്ടെയെന്ന് വേർതിരിക്കുകയും ചെയ്യുകയാണ്. പണ്ട് ശരീരം സൂക്ഷിച്ചിട്ടുണ്ടെന്നും അലൻസിയർ പറഞ്ഞു.
https://www.facebook.com/Malayalivartha