Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ ശ്വാസം നിലച്ചതായി എനിക്ക് തോന്നിയതേയില്ല... അവസാനമായി അദ്ദേഹത്തെ ഇങ്ങനെ കാണേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി: ഉള്ള് പിടഞ്ഞ് ജയറാം

07 MAY 2023 04:17 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു നടൻ ഇന്നസെന്റ്. സിനിമയിൽ ഒരിക്കലും നികത്താനാകാത്തൊരു വിടവാണ് ബാക്കിയാക്കിയിരിക്കുന്നത്. ചിരിച്ചുകൊണ്ട് ക്യാൻസറിനെ പോലും നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹം. സിനിമയിലൂടേയും രാഷ്ട്രീയത്തിലൂടേയുമെല്ലാം മലയാള ജീവിതത്തിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു ഇന്നസെന്റ്. അപ്പനും മകനുമായും ചേട്ടനും അനിയനുമായും അമ്മാവനും മരുമകനായും കൂട്ടുകാരായുമെല്ലാം നിരവധി സിനിമകളിൽ ജയറാമും, ഇന്നസെന്റും വേഷമിട്ടിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്നസെന്റിനെക്കുറിച്ച് മനസ് തുറക്കുകയാണ് ജയറാം.

35 വര്‍ഷം. അപര്‍ മുതല്‍ മകള്‍ വരെ. ഞാനാദ്യമായി അഭിനയിച്ച സിനിമയാണ് അപരന്‍. എനിക്കൊപ്പം ഇന്നസെന്റേട്ടനും ആ സിനിമയിലുണ്ടായിരുന്നു. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച അവസാനത്തെ സിനിമ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മകള്‍ ആയിരുന്നു. ഇക്കാലമത്രയും പലരൂപത്തിലും അദ്ദേഹം എനിക്കൊപ്പമുണ്ടായിരുന്നു. അച്ഛനായും ജ്യേഷ്ഠനായും സുഹൃത്തായും അമ്മാവനായുമൊക്കെ. അദ്ദേഹവുമായുള്ള ബന്ധത്തില്‍ മലയാള സിനിമയിലെ മറ്റ് പലര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം തനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് ജയറാം പറയുന്നത്. അദ്ദേഹത്തിന്റെ കോള്‍ ലിസ്റ്റില്‍ മൂന്നാമതോ നാലാമതോ ആയി തന്റെ പേര് ഉണ്ടായിരുന്നുവെന്നാണ് ജയറാം പറയുന്നത്.

കാന്‍സര്‍ വന്ന് ചികിത്സയിലായിരുന്നപ്പോഴും അദ്ദേഹത്തിന്റെ കോള്‍ തനിക്ക് വരുമായിരുന്നുവെന്നാണ് ജയറാം പറയുന്നത്. ആദ്യത്തെ കോള്‍ പോയിട്ടുണ്ടാവുക സത്യന്‍ അന്തിക്കാടിനായിരിക്കുമെന്നും ജയറാം പറയുന്നു. എന്താടാ അവിടെ, പ്രത്യേകിച്ച് എന്തെങ്കിലും ജോലിയുണ്ടോ? ഇല്ല ചേട്ടാ പറയ്. ഒരു നല്ല തമാശ കിട്ടിയിട്ടുണ്ട്. അത് നിന്നോട് പറയാനാണ്. ആ വേദനക്കിടയിലും അദ്ദേഹം നമ്മളെ ചിരിപ്പിച്ചുവെന്ന് ജയറാം പറയുന്നു. അങ്ങനൊരു വ്യക്തിത്വത്തെ താനിതുവരെ കണ്ടിട്ടില്ലെന്നും ജയറാം പറയുന്നു. ഇന്നസെന്റേട്ടന്‍ ആശുപത്രിയിലായ സമയത്ത് വിശാഖപട്ടണത്ത് മഹേഷ് ബാബുവിന്റെ സിനിമയുടെ ലൊക്കേഷനിലായിരുന്നു ഞാന്‍. അന്നന്ന് വിളിച്ച് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു.

 

ഇന്നസെന്റേട്ടന്‍ മരിക്കുന്നതിന്റെ തലേന്ന് രാത്രി എനിക്ക് കോള്‍ വന്നു. നാളെ ജയറാമിന് ഷൂട്ടില്ല എന്ന് പറഞ്ഞു. ആ നേരം പെട്ടെന്ന് എന്നെ ഇന്നസെന്റേട്ടന്‍ വിളിക്കുന്നത് പോലെ തോന്നിയെന്നാണ് ജയറാം പറയുന്നത്. അന്ന് രാത്രിയ്ക്ക് തന്നെ താന്‍ കൊച്ചിക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റെടുത്തോളാന്‍ പറഞ്ഞുവെന്നും ജയറാം പറയുന്നു.

രാവിലെ കൊച്ചിയിലെത്തി. നേരെ ആശുപത്രിയിലേക്ക് പോയി. അദ്ദേഹത്തെ കണ്ടു. കുറേനേരം സോണറ്റിന്റേയും ചേച്ചിയുടേയും ഒപ്പമിരുന്നു. രാത്രിയായപ്പോള്‍ അദ്ദേഹം പോയി. ആ ശ്വാസം നിലച്ചതായി എനിക്ക് തോന്നിയതേയില്ല. അവസാനമായി അദ്ദേഹത്തെ ഇങ്ങനെ കാണേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി. പിറ്റേദിവസമൊന്നും ഞാന്‍ പോയതേയില്ല. ആ മുഖം കണ്ടുകൊണ്ടുനില്‍ക്കാന്‍ എനിക്ക് വയ്യായിരുന്നു. എന്നും ചിരിച്ചു എന്റെ കൂടെയിരിക്കുന്ന ഇന്നസെന്റേട്ടന്റെ ആ മുഖം മതിയായിരുന്നുവെന്നാണ് ജയറാം പറയുന്നത്. തന്നെ ഇന്നസെന്റ് സ്വാമിയെന്നായിരുന്നു വിളിച്ചിരുന്നത്.

 

തന്റെ പ്രണയം ആദ്യം കണ്ടുപിടിച്ചത് ഇന്നസെന്റേട്ടനായിരുന്നു. എത്രയെത്ര കഥകള്‍. അദ്ദേഹത്തിന് അടുപ്പമുള്ള സുഹൃത്തുക്കളേയും വീട്ടുകാരെയുമൊക്കെയാണ് ഇന്നസെന്റ് കഥകളിലെ കഥാപാത്രങ്ങളായി അവതരിപ്പിക്കാറുള്ളത്. സഹോദരി, അപ്പന്‍, ഭാര്യ.. ആ കഥകള്‍ കേള്‍ക്കുമ്പോള്‍ ചിരിയല്ലാതെ ആരുടേയും മുഖത്ത് പരിഭവം കാണാറില്ലെന്നും ജയറാം പറയുന്നുണ്ട്.

നിർമാതാവ് എന്ന നിലയിൽ സിനിമയിൽ എത്തിയ ഇന്നസെന്റ് പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ നേടുകയായിരുന്നു. സവിശേഷമായ ശരീരഭാഷയും പ്രത്യേക ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മലയാള സിനിമയിൽ ശ്രദ്ധേയനാക്കി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എം.പിയുമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends