പ്രിയതമാണ് ആനിവേഴ്സറി വിഷസ് അറിയിച്ച് അമൃത സുരേഷ്: ഉള്ളകാലം സന്തോഷത്തോടെ ജീവിക്കൂ....

അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ഒരുമിച്ചിട്ട് ഒരു വർഷം. ഗോപി സുന്ദറുമായി ചേർന്ന് നിൽക്കുന്ന സെൽഫി ചിത്രം പങ്കുവച്ച് ആനിവേഴ്സറി വിഷസ് തന്റെ പ്രിയതമന് അമൃത അറിയിച്ചു. ഉള്ളകാലം സന്തോഷത്തോടെ ജീവിക്കൂ.... എന്നാണ് ഇരുവർക്കും ആശംസകൾ നേർന്ന് ഏറെയും പേർ കുറിച്ചത്. മാത്രമല്ല നെഗറ്റീവ് കമന്റുകൾ ഒന്നും തന്നെ അമൃതയുടേയും ഗോപി സുന്ദറിന്റേയും സോഷ്യൽമീഡിയ പോസ്റ്റിന് താഴെ കാണാനില്ല. സോഷ്യൽമീഡിയയിലെ ആളുകൾ മാറി ചിന്തിക്കാൻ തുടങ്ങി എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. 'പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്...'
ഒരു വർഷം മുമ്പ് അമൃത സുരേഷ് ഗോപി സുന്ദറിനൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രം പങ്കുവെച്ച് കുറിച്ചത് ഈ വരികളായിരുന്നു. പെടുന്നനെ അമൃതയുടെ സോഷ്യൽമീഡിയ പേജിൽ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പ്രത്യക്ഷപ്പെട്ടപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു. കമന്റ്സുകളിൽ പോലും ആ ആശ്ചര്യം കാണാമായിരുന്നു. ഇവർ പ്രണയത്തിലായിരുന്നുവോയെന്ന സംശയങ്ങളും ആരാധകർ പങ്കുവെച്ചിരുന്നു. ഇരുവരുടേയും പോസ്റ്റിന് സുഹൃത്തുക്കളും ബന്ധുക്കളും ആശംസകളും കമന്റുകളും അറിയിച്ചതോടെയാണ് അമൃത ഗോപി സുന്ദറുമായി പ്രണയത്തിലാണെന്നത് ആരാധകർ മനസിലാക്കിയത്. പിന്നീട് അമൃതയ്ക്കും ഗോപി സുന്ദറിനും വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്.
ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും അവരെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്കൊപ്പം പതിനാല് വർഷത്തോളം ലിവിങ് റിലേഷൻഷിപ്പിലിരിക്കുകയും ചെയ്ത ഒരാളെയാണോ അമൃതയ്ക്ക് പ്രണയിക്കാൻ ലഭിച്ചതെന്നായിരുന്നു ഒരു വിഭാഗം ആളുകൾ അമൃതയോട് ചോദിച്ചത്. ഗോപി സുന്ദറിനൊപ്പമുള്ള ജീവിതം അമൃതയ്ക്ക് ഗുണം ചെയ്യില്ലെന്ന തരത്തിലും കമന്റുകൾ വന്നിരുന്നു. പക്ഷെ വിമർശനങ്ങളേയും നെഗറ്റീവ് കമന്റുകളേയും അവഗണിച്ച് ഇരുവരും ഒരു വർഷമായി സന്തോഷകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്.
അമൃതയുടെ ഏത് അവസ്ഥയിലും ഇപ്പോൾ കൈത്താങ്ങ് ഗോപി സുന്ദറാണ്. സംഗീതത്തിൽ അടക്കം അമൃത കൂടുതൽ ശോഭിക്കാൻ തുടങ്ങിയത് ഗോപി സുന്ദറിന്റെ വരവോടെയാണ്. അമൃതയുടെ ഏക മകൾ അവന്തികയും അമൃതയ്ക്കും ഗോപി സുന്ദറിനും പൂർണ പിന്തുണ നൽകി കൂടെയുണ്ട്. മകൾ പിന്തുണ അറിയിച്ചതോടെയാണ് ഗോപി സുന്ദറുമായി താൻ റിലേഷൻഷിപ്പിലായതെന്ന് അമൃത തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഗോപി സുന്ദറും അമൃതയും വിവാഹിതരായോ എന്നതിൽ ഇതുവരേയും വ്യക്തതയില്ല. അതേകുറിച്ച് ഇരുവരും പ്രതികരിച്ചിട്ടുമില്ല.
അടുത്തിടെയായിരുന്നു അമൃതയുടെ അച്ഛൻ സുരേഷിന്റെ മരണം. ഗായിക എന്ന രീതിയിൽ വളർന്ന് വരാനും ജീവിതം പ്രതിസന്ധിയിലായിരുന്നപ്പോൾ അമൃതയെ തിരികെ പാട്ടിന്റെ ലോകത്തേക്ക് കൂട്ടികൊണ്ട് വന്നതും അച്ഛൻ സുരേഷായിരുന്നു. കഴിഞ്ഞ ദിവസം അച്ഛന്റെ അനുസ്മരണ യോഗത്തില്‍ പാട്ട് പാടുന്നതിനിടെ വേദിയില്‍ വികാരാധീനയായി കരയുന്ന അമൃത സുരേഷിന്റെ വീഡിയോ വൈറലായിരുന്നു. അന്തരിച്ച ഗായിക വാണി ജയറാമിന്റെ ബോലേ രേ പപ്പീ ഹര' എന്ന അനശ്വര ഗാനമാണ് അമൃത ആലപിച്ചത്.
ഓടക്കുഴല്‍ കലാകാരനായ പി.ആര്‍ സുരേഷ് സ്ട്രോക്കിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്തരിച്ചത്. വീട്ടില്‍ വെച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അമൃതയുടെ ആദ്യ വിവാഹം നടൻ ബാലയുമായിട്ടായിരുന്നു. ആ ബന്ധത്തിലാണ് മകൾ അവന്തിക പിറന്നത്. അടുത്തിടെ കരൾ രോഗം മൂലം ബാല ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നപ്പോൾ മകളേയും കൂട്ടി കുടുംബസമേതം അമൃത കാണാൻ പോയിരുന്നു. പ്രണയിച്ച് വിവാഹിതരായവരായിരുന്നു അമൃതയും ബാലയും. ഒരു കുഞ്ഞ് പിറന്ന ശേഷമാണ് ഇരുവരും ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്തതിനാൽ പിരിഞ്ഞത്.
https://www.facebook.com/Malayalivartha