Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൃഥിരാജ് ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ ജനം മുഴുവൻ വളഞ്ഞു... പിച്ചാനും മാന്താനും തുടങ്ങി: സെറ്റിൽ സംഭവിച്ചത്....

28 MAY 2023 03:28 PM IST
മലയാളി വാര്‍ത്ത

മലയാളത്തിൽ ഇന്ന് സൂപ്പർ സ്റ്റാർ പദവിയുള്ള നടനാണ് പൃഥിരാജ്. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ മലയാള സിനിമയിലെ മുൻനിര നായക നടനാവാൻ കഴിഞ്ഞ വ്യക്തിയുമാണ് പൃഥിരാജ്. നന്ദനത്തിൽ നിന്നും ആടുജീവിതം വരെ എത്തി നിൽക്കുന്ന പൃഥിയുടെ കരിയറിൽ നേട്ടങ്ങളേറെയാണ്. നടൻ എന്നതിലുപരി നിർമാതാവ്, സംവിധായകൻ, വിതരണക്കാരൻ തുടങ്ങി പല നിലകളിൽ പൃഥിരാജ് പേരെടുത്തു. അന്നും ഇന്നും നിരവധി ആരാധകരും പൃഥിക്കിന്നുണ്ട്. ക്ലാസ്മേറ്റ്സ്, വാസ്തവം തുടങ്ങിയ സിനിമകളിലൂടെ തുടക്ക കാലത്ത് തന്നെ സിനിമാ രംഗത്ത് ഇരുത്തം വന്ന നടനായി മാറാൻ പൃഥിരാജിന് കഴിഞ്ഞു.

സിനിമയിൽ എന്തൊക്കെ നേട്ടങ്ങൾ ആഗ്രഹിച്ചോ അതൊക്കെ പൃഥി ഇന്ന് നേടിയെടുത്തെന്നതും ശ്രദ്ധേയമാണ്. ഓഫ് സ്ക്രീനിൽ കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന വ്യക്തിയാണ് പൃഥിരാജ്. ഇന്ന് സൂപ്പർ താര പദവി ആസ്വദിക്കുന്ന പൃഥിക്ക് ഈ നേട്ടത്തിലേക്കെത്തുക എളുപ്പമായിരുന്നില്ല. സിനിമാ ലോകത്തെ എതിർപ്പുകൾ, ഹേറ്റേഴ്സ് തുടങ്ങി പല വെല്ലുവിളികളും പൃഥിരാജിന് നേരിടേണ്ടി വന്നു. നടി മല്ലിക സുകുമാരന്റെയും അന്തരിച്ച നടൻ സുകുമാരന്റെയും മകനായ പൃഥിക്ക് സിനിമാ രംഗത്തേക്കുള്ള പ്രവേശനം ചെറിയ പ്രായത്തിൽ തന്നെ സാധ്യമായി. ആദ്യം റിലീസ് ചെയ്ത സിനിമ നന്ദനം എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ പൃഥിരാജിനെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വർഗം എന്ന സിനിമയിൽ പ്രവർത്തിക്കുമ്പോൾ പൃഥിരാജിനുണ്ടായ അനുഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് ക്വാട്ടേർസായി ഷൂട്ട് ചെയ്തത് തളിപ്പറമ്പിലെ വീട്ടിലാണ്. മറക്കാൻ പറ്റാത്ത അനുഭവമുണ്ടായ സ്ഥലം കൂടിയാണത്. ഈ വീടിന്റെ മുന്നിൽ രാവിലെ മുതൽ ജനം വന്ന് നിറയും.

 

ഞാൻ രാജുവിനോട് പറഞ്ഞു, ആള് കുറച്ച് കൂടിയിട്ടുണ്ട് ഒന്ന് പുറത്ത് വന്ന് തല കാണിച്ച് പോയാൽ അവർ പോവുമെന്ന്. അങ്ങനെ രാജു വന്നു. ആൾക്കാരെ വിഷ് ചെയ്തു. കുറേ പ്രാവശ്യം ആയപ്പോൾ പുള്ളിക്ക് മടുപ്പായി തുടങ്ങി. കാരണം അകത്ത് ഷൂട്ടിംഗ് നടക്കണം. അവസാനം ഒരിക്കൽ കൂടി പുറത്തേക്ക് വരാൻ പറഞ്ഞപ്പോൾ ഞാനിത് കഴിഞ്ഞേ വരൂ എന്ന് രാജു പറഞ്ഞു. ജനം തിങ്ങിക്കഴിഞ്ഞു. രാജുവിനെ വിളിച്ചിട്ടും മൈൻഡ് ചെയ്യുന്നില്ല. ആൾക്കാർ വയലന്റായി തുടങ്ങി.

ഞാൻ അകത്ത് ചെന്ന് പപ്പേട്ടനോട് പറഞ്ഞു പാക്കപ്പ് പറയുമ്പോൾ എന്നോട് പറയണം, രാജുവിനെ ഇവിടെ നിന്ന് സേഫായി കാെണ്ടുപോവണമെന്ന്. എന്നാൽ പാക്കപ്പായത് എന്നോട് പറയാൻ പപ്പേട്ടൻ മറന്നു. രാജു ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ ജനം മുഴുവൻ വളഞ്ഞു. ഇയാളെ പിച്ചാനും മാന്താനും തുടങ്ങി. രാജു അപ്പോൾ തന്നെ ബാദുഷാ എന്ന് പറഞ്ഞ് ഒരു അലർച്ചയായിരുന്നു. ഞാൻ ടവേരയെടുത്ത് ആൾക്കൂട്ടത്തിലേക്ക് വന്ന് വണ്ടിയിൽ നിന്നിറങ്ങി രാജുവിനെ എങ്ങനെയോ രക്ഷിച്ചു. പിന്നെ എന്റെ അവസ്ഥ വളരെ മോശമായിരുന്നു.

 

ആൾക്കാർ എല്ലാം കൂടെ എന്ന് വലിച്ച് കീറി, ബാദുഷ പറഞ്ഞു. 2006 ൽ പുറത്തിറങ്ങിയ സിനിമയാണ് വർഗം. എം പദ്മകുമാറാണ് സിനിമ സംവിധാനം ചെയ്തത്. നിലവിൽ കരിയറിന്റെ തിരക്കുകളിലാണ് പൃഥിരാജ്. ആടുജീവിതമാണ് ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന സിനിമ. ബ്ലെസിയാണ് സിനിമ സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്ലർ ശ്രദ്ധ നേടിയിരുന്നു. അമല പോളാണ് സിനിമയിലെ നായിക. തെലുങ്കിൽ പുറത്തിറങ്ങാനിരിക്കുന്ന സലാർ‌ എന്ന സിനിമയിലും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്. പ്രഭാസ് നായകനാവുന്ന സിനിമയിലും പൃഥിക്കും പ്രധാന വേഷമാണെന്നാണ് വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends