ആ സ്നേഹം അസീസിക്കയ്ക്ക് മാത്രം! സുധിയുടെ വീട്ടിൽ ഉള്ള് ഉലയ്ക്കുന്ന രംഗങ്ങൾ :- ഓടിയെത്തിയ അസീസിനെ ആശ്വസിപ്പിച്ച് രേണു

നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധിയുടെ ആകസ്മികമായ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളം. തൃശൂർ കയ്പമംഗലത്ത് പുലര്‍ച്ചെ നാലരയോടെ നടന്ന വാഹനാപകടത്തിലാണ് സുധി വിടപറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ചയായിരുന്നു സുധിയുടെ സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞത്. പ്രിയകലാകാരനോട് കണ്ണീരോടെയാണ് വാകത്താനവും നാടും നാട്ടുകാരും ചേർന്നു വിട നൽകിയത്. അന്തിമോപചാരം അർപ്പിക്കാനായി ജനം ഒഴുകിയെത്തുന്ന കാഴ്ചയായിരുന്നു. നിയന്ത്രിക്കാനാവാത്ത ജനാവലിയാണ് പ്രിയ താരത്തെ അവസാനമായി കാണുന്നതിനായി എത്തിച്ചേർന്നത്. തിരക്ക് നിയന്ത്രിക്കാൻ കർശനമായ ഇടപെടലുകളാണ് ഒടുവിൽ ഇവിടെ നടത്തിയത്.
സ്റ്റാർ മാജിക് ടീമും സുധിയുടെ സംസ്ക്കാരച്ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ചിരുന്നു. സെമിത്തേരിയിൽ നിന്ന് വാടക വീട്ടിലെത്തിയ രേണുവിനെ കാണാൻ നെടുമങ്ങാട് അസീസും എത്തി. ഏറെ കഷ്ടതകളിലൂടെ വളർന്ന കൊല്ലം സുധിയുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേർന്ന സുഹൃത്തുംകൂടെയാണ് അസീസ്.
രേണുവിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ മുഖം കുനിച്ച് ഇരിക്കുന്ന താരത്തിന്റെ ദയനീയാവസ്ഥ കണ്ട് നിന്നവരുടെയും ഉള്ള് ഉലയ്ക്കുന്ന കാഴ്ചയായിരുന്നു. കുഞ്ഞിനെ ചേർത്ത് പിടിച്ച് അണപൊട്ടിവന്ന കരച്ചിൽ രേണുവും പിടിച്ച് നിർത്തി. ഒടുവിൽ അസീസിനെ രേണു ആശ്വസിപ്പിക്കുന്ന രംഗങ്ങളായിരുന്നു കാണാൻ കഴിഞ്ഞത്. വർഷങ്ങളായി ഏറെ കഷ്ടപ്പെട്ടുവന്ന ആർട്ടിസ്റ്റാണ് താനെന്ന് കൊല്ലം സുധി വെളിപ്പെടുത്തിയ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആ അനുഭവം അസീസ് തന്നെ പങ്കുവയ്ക്കുകയും ചെയ്തു...
മിന്നും താരം എന്ന ഷോയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകാൻ നിൽക്കുകയായിരുന്നു ഇരുവരും. കൈയിൽ ബസ് കൂലിക്ക് പൈസയില്ല. കൈക്കുഞ്ഞായ മകനും സുധിക്കൊപ്പമുണ്ടായിരുന്നു. തമ്പാനൂരിൽ പൈസയില്ലാതെ നിൽക്കുന്ന സമയത്ത് എറണാകുളത്തേക്ക് പഴയ ടയർ കൊണ്ടപോകുന്ന ലോറിയിൽ കയറിപറ്റി.
”അകത്ത് ഇരിക്കാൻ സ്ഥമില്ലാത്തതിനാൽ മകനെ കിളിയുടെ കൈയിൽ കൊടുത്തു. ഞാനും സുധി അണ്ണനും പുറകിൽ അടുക്കിവെച്ചിരുന്ന ടയറിന്റെ മുകളിൽ ഇരുന്ന് യാത്ര ചെയ്താണ് എറണാകുളത്ത് എത്തിയത്. ആ കഷ്ടപ്പാടിന് ഫസ്റ്റ് കിട്ടി എന്ന് അസീസ് പറയുന്നു.
മോനും ചേട്ടനും മാത്രമുള്ള സമയം. സുധി ചേട്ടൻ സ്റ്റേജിൽ കയറുമ്പോൾ പുറകിൽ മകനെ എന്നെയാണ് നോക്കാൻ ഏൽപ്പിക്കുക. പിന്നീട് മകൻ വളർന്നപ്പോള്‍, രണ്ട് പ്രോഗ്രാം ഉള്ള സമയത്തും രാത്രി ഒരു മണിക്കും രണ്ടുമണിക്കും കർട്ടൻ പിടിക്കാൻ മകൻ ഉണ്ടാകും”- അസീസ് പറയുമ്പോൾ കണ്ണീർ വാർക്കുന്ന കൊല്ലം സുധിയെയും വീഡിയോയിൽ കാണാം.
പല ഹാസ്യകലാകാരന്മാരുടെ ജീവിതത്തിന് സമാനമായ ജീവിത കഥയായിരുന്നു കൊല്ലം സുധിയുടേതും. ഏറെ കഷ്ടപ്പെട്ടാണ് സിനിമയിലേക്ക് എത്തിയത്. 16-17 വയസ്സില്‍ തുടങ്ങിയതാണ് സുധിയുടെ കലാജീവിതം. തുടക്കം പാട്ടിലൂടെയായിരുന്നു. പിന്നീട് മിമിക്രിയിലേക്ക് വഴിമാറി. നിരവധി ട്രൂപ്പുകളിലായി കേരളത്തിന് അകത്തും പുറത്തും ആയിരക്കണക്കിന് വേദികളില്‍ മിമിക്രി അവതരിപ്പിച്ചു.
സ്വന്തം ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ പലപ്പോഴായി താരം തുറന്നുപറഞ്ഞിരുന്നു. ആദ്യ ഭാര്യ പിണങ്ങിപ്പോയത് മുതല്‍ കൊറോണ സമയത്ത് നേരിട്ട വിവാദങ്ങളില്‍ വരെ പൊതുസമൂഹത്തോട് തനിക്ക് പറയാനുള്ളത് കൊല്ലം സുധി മറച്ച് വെക്കാതെ പങ്കുവെച്ചിട്ടുണ്ട്. എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യയും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം .
എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെയാണെന്നും ഭാര്യ രേണുവിനെയും മക്കളായ രാഹുലിനെയും ഋതുലിനെയും ചേർത്തു പിടിച്ചുകൊണ്ട് സുധി അന്ന് പറഞ്ഞു. രേണുവിന് മൂത്തമകന്‍ രാഹുലിനെ ജീവനാണ്. താന്‍ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്തമകന്‍ അവനാണെന്നാണ് രേണു എപ്പോഴും പറയുന്നത് എന്ന് സുധി പറഞ്ഞിരുന്നു. സുധിയുടെ മരണശേഷം, മക്കൾക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്ന് വിങ്ങലോടെ പറയുകയാണ് രേണു.
https://www.facebook.com/Malayalivartha