Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങൾക്കിടയിൽ മതം തീര്‍ത്ത ഒരകല്‍ച്ചയുമില്ല: സുധിച്ചേട്ടന്‍ കൂടെയുള്ളപ്പോള്‍ എന്റെ കണ്ണുകള്‍ ഒരിക്കലും നിറഞ്ഞിട്ടില്ല; ഇനി ഒരു ജോലി കിട്ടിയാലേ എനിക്ക് മക്കളെ പഠിപ്പിച്ച് വളര്‍ത്താന്‍ പറ്റൂ... കൊല്ലം സുധിയുടെ മരണ ശേഷം ഉണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് രേണു

29 JUNE 2023 02:30 PM IST
മലയാളി വാര്‍ത്ത

കേരളക്കരയെ കലാഭവൻ മണിയുടെ മരണ ശേഷം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടൻ കൊല്ലം സുധിയുടേത്. എന്നും ചിരിപ്പിച്ചിരുന്ന കൊല്ലം സുധി ഇനിയില്ലെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്ന ഒന്നായിരുന്നില്ല. മിമിക്രി വേദികൡലൂടേയും സിനിമകളിലൂടേയും സ്റ്റാര്‍ മാജിക്കിലൂടേയുമെല്ലാം മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു സുധി. അദ്ദേഹത്തിന് മരണത്തിന് പിന്നാലെ ചില അനാവശ്യ വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു.

സുധിയുടെ മൃതദേഹം കോട്ടയത്തിന് പകരം കൊല്ലത്തായിരുന്നു സംസ്‌കരിക്കേണ്ടിയിരുന്നതെന്നും സുധിയുടെ വീട്ടുകാര്‍ക്ക് ഇതില്‍ അനിഷ്ടമുണ്ടെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ഭാര്യ രേണു. തങ്ങള്‍ക്കിടയില്‍ മതം തീര്‍ത്ത ഒരകല്‍ച്ചയുമില്ലെന്നാണ് രേണു പറയുന്നത്. രേണുവിന്റെ അച്ഛനും വിവാദത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

''സുധിച്ചേട്ടന്റെ മരണശേഷവും തെറ്റിദ്ധാരണ പടര്‍ത്തുന്ന വാര്‍ത്തകളായി വിവാദങ്ങള്‍ ഞങ്ങളെ വേദനിപ്പിച്ചു. കോട്ടയം പാമ്പാടി റിഫോംഡ് ചര്‍ച്ച് ഓഫ് ഇന്ത്യയിലായിരുന്നു ശവസംസ്‌കാരം. സുധിച്ചേട്ടന്റെ അമ്മയടക്കമുള്ള ബന്ധുക്കള്‍ അതിനെ എതിര്‍ത്തെന്ന് വാര്‍ത്തള്‍ വന്നു. അമ്മയ്ക്ക് സുധിച്ചേട്ടനെ അവസാനമായി കാണണമെന്നുണ്ടായിരുന്നു. അതിന് വീട്ടില്‍ കൊണ്ടുചെല്ലണമെന്ന് പറഞ്ഞിരുന്നു.

അല്ലാതെ ഞങ്ങള്‍ക്കിടയില്‍ മതങ്ങള്‍ തീര്‍ത്ത ഒരകല്‍ച്ചയുമില്ല'' ഏതൊക്കെയോ യൂട്യൂബ് ചാനലുകളാണ് ഇത്തരം തെറ്റായ വാര്‍ത്ത പുറത്തുവിട്ടത്. ഇത്തരക്കാരെ സമൂഹം തിരിച്ചറിയണം. ശവസംസ്‌കാരം എവിടെ വച്ച് വേണമെന്ന കാര്യത്തില്‍ ഒരാശയക്കുഴപ്പവുമുണ്ടായിരുന്നില്ല. കിച്ചുവിനോടും സുധിയുടെ കുടുംബത്തോടും ചോദിച്ചിട്ടാണ് അതൊക്കെ തീരുമാനിച്ചത് എന്നാണ് രേണുവിന്റെ അച്ഛന്‍ തങ്കച്ചന്‍ പറയുന്നത്.

സുധിച്ചേട്ടന്‍ ജാതിയും മതവുമൊന്നും നോക്കുന്ന ആളായിരുന്നില്ല. എന്റെ കൂടെ പള്ളിയില്‍ വരുമായിരുന്നു. അവിടെ പേരും ചേര്‍ത്തു. എന്നു വച്ച് പ്രത്യക്ഷത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഞങ്ങള്‍ കൊല്ലത്തെ വീട്ടില്‍ പോകുമായിരുന്നു. അവിടെ നിന്ന് അവരും വരുമെന്നും രേണു പറയുന്നു. സുധിയുടെ മരണ ശേഷം മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചും രേണു സംസാരിക്കുന്നുണ്ട്. കരയാതിരിക്കാന്‍ പഠിച്ചു കഴിഞ്ഞു.

 

സുധിച്ചേട്ടന്‍ കൂടെയുള്ളപ്പോള്‍ എന്റെ കണ്ണുകള്‍ ഒരിക്കലും നിറഞ്ഞിട്ടില്ല. അങ്ങനെ നിറയാന്‍ സുധിച്ചേട്ടന്‍ സമ്മതിക്കില്ലായിരുന്നു. എവിടെപ്പോയാലും വീഡിയോ കോള്‍ വിളിച്ച് എന്റെയും മക്കളുടേയും സുഖവിവരങ്ങള്‍ അന്വേഷിക്കും. മരിക്കുന്നതിന്റെ തലേദിവസവു ഫോണില്‍ വിളിച്ചു. ഇളയകുഞ്ഞ് പല്ല് വേദനിച്ച് കിടക്കുകയായിരുന്നു. അവന് വയ്യെന്ന് അറിഞ്ഞ് സുധിച്ചേട്ടന്‍ കരഞ്ഞുവെന്ന് രേണു പറയുന്നു.

അതങ്ങനെയാണ് മക്കളെ ഫോണില്‍ കാണുമ്പോള്‍ കരയും. അവരെ ഇന്നേവെ വഴക്കു പറഞ്ഞിട്ടില്ല. അടിച്ചിട്ടുമില്ല. കിച്ചുവിന് ആനിമേഷന്‍ പഠിക്കുവാനാണ് ഇഷ്ടം. എത്ര പൈസ ചെലവായാവായും ഇഷ്ടമുള്ള കോഴ്‌സിന് അവനെ വിടണമെന്നായിരുന്നു സുധിച്ചേട്ടന്. ഋതുക്കുട്ടനെ പൈലറ്റാക്കണമെന്നായിരുന്നു ആഗ്രഹം. ഏവിയേഷന്‍ കോഴ്‌സ് പഠിച്ചതാണ് ഞാന്‍. പക്ഷെ ഡിപ്ലോമ പൂര്‍ത്തായിക്കിയില്ല.

ഇനി ഒരു ജോലി കിട്ടിയാലേ എനിക്ക് മക്കളെ പഠിപ്പിച്ച് വളര്‍ത്താന്‍ പറ്റൂവെന്നാണ് രേണു പറയുന്നത്. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ പ്രതികരണം. വടകരയില്‍ ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുന്നതിനിടെയാണ് കൊല്ലം സുധി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. താരത്തിനൊപ്പം ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇരുവര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈയ്യടുത്താണ് ബിനുവും മഹേഷും ആശുപത്രി വിട്ടത്. ബിനു സുധിയുടെ വീട്ടില്‍ വന്ന് രേണുവിനേയും മക്കളേയും കണ്ടിരുന്നു.

 

ഗുരുതരമായ പരുക്കേറ്റ മഹേഷിന് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. അപകടശേഷം ഒരു പ്രോഗ്രാമിന് എത്തിയ ബിനു അടിമാലി ശുദ്ധിയെ കുറിച്ച് വൈകാരികമായി സംസാരിച്ചിരുന്നു. അപകടം നടന്ന ദിവസം ഏറ്റവും കൂടുതൽ ഊർജസ്വലനായി നടന്ന വ്യക്തി കൊല്ലം സുധി ആയിരുന്നു എന്ന് ബിനു അടിമാലി പറയുന്നു. യാത്ര തിരിച്ചപ്പോഴും പരിപാടി കഴിഞ്ഞു മടങ്ങിയപ്പോഴും മരണത്തിലേക്ക് എന്നപോലെ കാറിന്റെ മുൻ സീറ്റിലേക്ക് ഓടിക്കയറുകയായിരുന്നു കൊല്ലം സുധിയെന്നും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സുധി കണ്മുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നുന്നതുകൊണ്ട് ഉറങ്ങാൻ പോലും കഴിയാറില്ലെന്നും ബിനു അടിമാലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends