വ്യാജ രേഖകൾ ഉപയോഗിച്ച് ബിൽഡറായ അളഗപ്പനും ഭാര്യയും 25കോടി രൂപയുടെ സ്വത്തുക്കൾ അപഹരിച്ചു:- തമിഴ് നടി ഗൗതമിയ്ക്കും മകൾക്കുമെതിരെ വധഭീഷണി..

തമിഴ് നടി ഗൗതമിയ്ക്കും മകൾക്കുമെതിരെ വധഭീഷണിയുണ്ടായെന്ന് റിപ്പോർട്ട്. തങ്ങൾക്കെതിരെ വധഭീഷണിയുണ്ടയെന്നും വ്യാജ രേഖകൾ ഉപയോഗിച്ച് തന്റെ 25കോടി രൂപയുടെ സ്വത്തുക്കൾ അപഹരിച്ചെന്നും ആരോപിച്ച് നടി ചെന്നെെ പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ബിൽഡറായ അളഗപ്പനും ഭാര്യയ്ക്കുമെതിരെയാണ് ചെന്നൈ പോലീസ് കമ്മീഷ്ണർക്ക് നടി പരാതി നൽകിയത്. തനിക്കും മകൾക്കും ഇവരിൽ നിന്ന് വധഭീഷണിയുണ്ടെന്നും ഗൗതമി ആരോപിച്ചു.
തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂർ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ തനിക്ക് സ്വത്തുക്കളുണ്ട്. ആരോഗ്യനില മോശമായതിനാലും മകളുടെ ആവശ്യങ്ങൾക്കുമായി ഇതിൽ 46 ഏക്കർ സ്ഥലം വിൽക്കാൻ തീരുമാനിച്ചു. സ്ഥലം വിൽക്കാനും മറ്റും സഹായം വാഗ്ദാനം ചെയ്ത് അളഗപ്പനും ഭാര്യയും തന്നെ സമീപിച്ചിരുന്നു. ഇരുവരേയു വിശ്വസിച്ച താൻ അവർക്ക് പവർ ഓഫ് അറ്റോണി നൽകി.
എന്നാൽ ഇവർ തന്റെ സ്വത്തുക്കൾ തട്ടിയെടുത്തു എന്നാണ് ഗൗതമി പരാതിയിൽ പറയുന്നത്. അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ച് 25 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തുവെന്നാണ് ഗൗതമി പരാതിയിൽ ആരോപിച്ചത്. മാത്രമല്ല അളഗപ്പനിൽ നിന്നും തനിക്കും മകൾക്കും വധഭീഷണി ഉണ്ടെന്നും നടി പരാതിയിൽ പറയുന്നു. മകളുടെ പഠനത്തെ പോലും ഇത് ബാധിക്കുന്നുണ്ടെന്നും നടി ചൂണ്ടിക്കാട്ടി. തന്റെ സ്വത്തുക്കൾ വീണ്ടെടുക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും പോലീസിന് നൽകിയ പരാതിയിൽ നടി പറഞ്ഞു.
നടൻ കമൽ ഹാസനുമായി വേർപിരഞ്ഞ ഗൗതമി മകൾ സുബ്ബുലക്ഷ്മിക്കൊപ്പമാണ് കഴിയുന്നത്. 13 വർഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു ഇരുവരും വേർപിരിഞ്ഞത്. കമൽ ഹാസനൊപ്പമുള്ള അവസാന നാളുകളിൽ തനിക്ക് തന്റെ ആത്മാഭിമാനം നഷ്ടപ്പെട്ടു എന്നായിരുന്നു പിരിഞ്ഞതിനെ കുറിച്ച് ഗൗതമി മാധ്യമങ്ങളോട് പറഞ്ഞത്. കമൽഹാസന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിരുന്നു എന്നാൽ അതിനൊന്നും നടൻ പ്രതിഫലം നൽകിയില്ലെന്നും കൂടാതെ കമലിന്റെ സ്വഭാവം ആകെ മാറിയെന്നുമാണ് പിരിയാനുള്ള കാരണങ്ങളായി ഗൗതമി പറഞ്ഞത്.
അറുപത്തിയെട്ട് വയസിനിടെ കമലിന്റെ ജീവിതത്തിൽ നിരവധി സ്ത്രീകൾ വന്ന് പോയിട്ടുണ്ട്. നടി ഗൗതമിയുമായുള്ള ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിച്ച ശേഷം താരത്തിന്റെ ജീവിതത്തിൽ പ്രണയമോ വിവാഹമോ ഉണ്ടായിട്ടില്ല. 2016ലാണ് കമൽ ഹാസനുമായുള്ള ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിക്കുകയാണെന്ന് ഗൗതമി അറിയിച്ചത്. നടനുമായി വേർപിരിയാനുള്ള കാരണങ്ങൾ ഗൗതമി വെളിപ്പെടുത്തിയില്ല. ഹൃദയം തകരുന്ന വേദനയിലാണ് കമലുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് നടി പറഞ്ഞിരുന്നു.
കമലും ഗൗതമിയും 13 വർഷം റിലേഷനിലായിരുന്നു. കമലുമായുള്ള വേർപിരിയൽ വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും ഇരുവരും വേർപിരിയലിനെ പക്വതയോടെ നേരിടാനാണ് തീരുമാനിച്ചതെന്നും ഗൗതമി പറഞ്ഞിരുന്നു. താനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതാണ് ഗൗതമിക്ക് ആശ്വാസം നൽകുകയെന്ന് മനസിലാക്കിയത് കൊണ്ടാണ് പിരിയാൻ തീരുമാനിച്ചതെന്നും കമൽ വെളിപ്പെടുത്തിയിരുന്നു.
ഗൗതമിയും കമലും ആദ്യമായി കണ്ടുമുട്ടിയത് 1989ൽ അപൂർവ സഗോദരങ്ങൾ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്. ആ സിനിമ വലിയ ഹിറ്റായിരുന്നു. അന്നുമുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളായി. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താൻ കമൽഹാസന്റെ കടുത്ത ആരാധികയായിരുന്നുവെന്ന് ഗൗതമി വെളിപ്പെടുത്തിയിരുന്നു.
സരികയെ വിവാഹം കഴിച്ച സമയത്ത് കമൽ ഗൗതമിയുമായി പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗൗതമിയുടെ സാന്നിധ്യം ഇരുവരുടേയും വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമായതോടെ 2004ൽ സരിക വിവാഹമോചനം നേടി. തുടർന്ന് 2005ൽ കമലും ഗൗതമിയും തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ച് താമസിക്കാൻ പോവുകയാണെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവാഹം എന്ന കാഴ്ചപ്പാടിൽ ഇരുവർക്കും വിശ്വാസമില്ലാതിരുന്നതിനാലാണ് ലിവിങ് റിലേഷൻ തെരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha