മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 ന് തിയറ്ററിലേക്ക്..
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'മലൈക്കോട്ടൈ വാലിബന്‍' അടുത്തവര്‍ഷം ജനുവരി 25 ന് തിയറ്ററുകളിലെത്തും. മോഹന്‍ലാല്‍ ലിജോ പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.
ചിത്രത്തിനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും മോഹന്‍ലാല്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. താരത്തിന്റെ പിറന്നാളിന് ശേഷം ചിത്രീകരണം പൂര്‍ത്തിയായതല്ലാതെ മറ്റൊരു വിശേഷവും മലൈക്കോട്ടൈ വാലിബന്റെ അണിയറയില്‍ നിന്നും പുറത്ത് വന്നിരുന്നില്ല. എന്നാല്‍ അതിനെല്ലാം വിരാമം കുറിച്ച് പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍.
നേരത്തെ മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ഗ്ലിമ്ബ്‌സ് വീഡിയോയും ഫസ്റ്റ് ലുക്കും മാത്രമാണ് മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന് ഷിബു ബേബി ജോണിന്റെ ജോണ് ആന്ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്ന്നാണ് നിര്മിക്കുന്നത്.
ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മധു നീലകണ്ഠന് ഛായാഗ്രാഹണം നിര്വഹിക്കുന്ന ചിത്രത്തില് മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന് ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
https://www.facebook.com/Malayalivartha