സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയെ കുറിച്ച് സുപ്രിയയ്ക്ക് പറയാനുള്ളത്...
നടനും സംവിധായകനുമായ പൃഥ്വിരാജിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പരിചിതമാണ് ഭാര്യ സുപ്രിയ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ സുപ്രിയ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. നിരന്തരം സൈബര്‍ ആക്രമങ്ങള്‍ക്കും സുപ്രിയ ഇരയാകാറുണ്ട്. ഇപ്പോഴിതാ തന്നെ നിരന്തരമായി പിന്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയെ കുറിച്ച് തുറന്നു പറയുകയാണ് സുപ്രിയ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു സുപ്രിയയുടെ പ്രതികരണം.
സുപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ 'നിങ്ങള്‍ സൈബര്‍ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ടോ? വര്‍ഷങ്ങളായി എല്ലാ പ്ലാറ്റ്‌ഫോമുകളിലുമായി എന്നെ ഒരാള്‍ ബുള്ളിയിംഗ് ചെയ്യുന്നു. നിരവധി വ്യാജ അക്കൗണ്ടുകളുണ്ടാക്കി അവയെ എന്നെയും എനിക്കൊപ്പമുള്ളവരേയും അപമാനിക്കാന്‍ ഉപയോഗിക്കുകയാണ്. വര്‍ഷങ്ങളോളാം അതെല്ലാം വിട്ടു കളഞ്ഞ ഞാന്‍ ഒടുവില്‍ ആ ആളെ കണ്ടെത്തിയിരിക്കുകയാണ്.
മരിച്ചു പോയ എന്റെ അച്ഛനെക്കുറിച്ച് വളരെ മോശമായ കമന്റിട്ട ശേഷമാണത്. അവള്‍ ഒരു നഴ്‌സാണ്, ചെറിയൊരു കുട്ടിയുമുണ്ട്. ഞാന്‍ ആ കുട്ടിയ്‌ക്കെതിരെ കേസ് കൊടുക്കണോ അതോ അവളെ പരസ്യപ്പെടുത്തണമോ? അതെ ഞാന്‍ നിന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിനക്ക് അറിയാം, സിആര്‍കെ' എന്നും സുപ്രിയ പറയുന്നു.
തന്റെ സ്‌റ്റോറിയ്ക്ക് ലഭിച്ച പ്രതികരണവും സുപ്രിയ പങ്കുവെക്കുന്നുണ്ട്. പ്രതികരണങ്ങള്‍ക്കും പിന്തുണകള്‍ക്കും നന്ദി. ആ ബുള്ളി തന്റെ കമന്റുകള്‍ വേഗത്തില്‍ തന്നെ പിന്‍വലിക്കുന്നുണ്ട്. പക്ഷെ വേണ്ട തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. ഭാവി നടപടി എന്തായിരിക്കുമെന്ന് വേഗത്തില്‍ തന്നെ നിങ്ങളെ അറിയിക്കുന്നതാണ്' സുപ്രിയ പറയുന്നു.
https://www.facebook.com/Malayalivartha