Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമ്മള്‍ എല്ലാ മനുഷ്യരും പ്രതികരിക്കുന്നതുപോലെയാണ് അദ്ദേഹവും പ്രതികരിച്ചത്... സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ആസിഫ് അലി

17 JULY 2024 07:06 PM IST
മലയാളി വാര്‍ത്ത

നമ്മള്‍ എല്ലാ മനുഷ്യരും പ്രതികരിക്കുന്നതുപോലെയാണ് അദ്ദേഹവും പ്രതികരിച്ചത്. ആ അവസരത്തില്‍ അദ്ദേഹം ചെയ്തത് ആ പിരിമുറക്കം കൊണ്ടാകാം. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ആസിഫ് അലി. തനിക്കുള്ള പിന്തുണ മറ്റുള്ളവര്‍ക്കെതിരായ പ്രചാരണമാകരുതെന്ന് ആസിഫ് അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രമേശ് നാരായണന്‍ ഇപ്പോള്‍ അനുഭവിക്കുന്ന വേദന തനിക്ക് മനസ്സിലാകുമെന്നും തനിക്ക് ഇക്കാര്യത്തില്‍ ഒരു വിഷമമോ പരിഭവമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'എനിക്കുള്ള പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാള്‍ക്കെതിരായ വിദ്വേഷം ആകരുത്. ഞാനും സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആള്‍ തന്നെയാണ്. പക്ഷേ അത് എന്റേത് മാത്രം. ആ വികാരം ഞാന്‍ ഒരിക്കലും പരസ്യമായി പ്രകടിപ്പിക്കാറില്ല. സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന്, നിങ്ങളുടെയെല്ലാം സ്‌നേഹം അനുഭവിക്കാന്‍ പറ്റുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഇതിനൊപ്പം തന്നെ അദ്ദേഹത്തിനെതിരെ ഒരു ഹേറ്റ് ക്യാംപെയ്ന്‍ നടക്കുന്നത് കണ്ടു. അക്കാരണം കൊണ്ട് എനിക്ക് ഇക്കാര്യത്തില്‍ സംസാരിക്കണമെന്ന് തോന്നി.

ഈ സംഭവത്തെക്കുറിച്ച് ഒരഭിപ്രായം പറയണമെന്നോ കൂടുതല്‍ സംസാരങ്ങള്‍ ഉണ്ടാകണമെന്നോ ഒന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ ഇന്നലെ ഉണ്ടായ ഹേറ്റ് ക്യാംപെയ്ന്‍, അതുകാരണം അദ്ദേഹം നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ ഞാന്‍ കാണുന്നതുകൊണ്ടാണ് ഇന്നിവിടെ സംസാരിക്കുന്നത്. ഒന്ന് അദ്ദേഹത്തെ സ്റ്റേജിലേക്കു വിളിക്കാന്‍ മറന്നു, അതിനുശേഷം പേരു തെറ്റിവിളിച്ചു. എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകുന്ന ചെറിയ ടെന്‍ഷന്‍ അദ്ദേഹത്തിനും വന്നിട്ടുണ്ടാകാം. കാലിനു പ്രശ്‌നമുണ്ടായതുകൊണ്ട് സ്റ്റേജിലേക്ക് കയറാന്‍ പറ്റാതെ ഇരിക്കുന്നു. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങള്‍ക്കു നടുവിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.

നമ്മള്‍ എല്ലാ മനുഷ്യരും പ്രതികരിക്കുന്നതുപോലെയാണ് അദ്ദേഹവും പ്രതികരിച്ചത്. ആ അവസരത്തില്‍ അദ്ദേഹം ചെയ്തത് ആ പിരിമുറക്കം കൊണ്ടാകാം. പക്ഷേ ക്യാമറ ആങ്കിളില്‍ അത് കുറച്ച് കൂടുതലായി പ്രതിഫലിച്ചു. എനിക്ക് ഇക്കാര്യത്തില്‍ ഒരു വിഷമമോ പരിഭവമോ ഉണ്ടായിട്ടില്ല. എന്റെ റിയാക്ഷനില്‍ നിന്നും നിങ്ങള്‍ക്ക് അതറിയാം. എനിക്ക് അവിടെ ചെയ്യാനുള്ള കാര്യം ഞാന്‍ ചെയ്തു. ജയരാജ് സര്‍ വന്നപ്പോള്‍ ഞാന്‍ അവിടെ നിന്ന് മാറി നില്‍ക്കുകയും ചെയ്തു. ഇന്നലെ ഉച്ച മുതലാണ് ഓണ്‍ലൈനിലെ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചത്. ഇതിനെന്ത് മറുപടി പറയണമെന്ന ആശങ്കയിലായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. എന്റെ മറുപടി േവറൊരുതലത്തിലേക്കോ രീതിയിലേക്കോ ഒന്നും പോകാന്‍ പാടില്ലായിരുന്നു.

മതപരമായി പോലും ഇതിന്റെ ചര്‍ച്ച പോകുന്നതുകണ്ടു. അങ്ങനെയൊന്നുമില്ല. ഞാന്‍ ഇന്ന് രാവിലെയാണ് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. അതെന്നില്‍ ഒരുപാട് വിഷമമുണ്ടാക്കി. പ്രായം വച്ചോ സീനിയോറിറ്റി വച്ചോ അദ്ദേഹം എന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ എത്തിച്ചു കാര്യങ്ങള്‍. അദ്ദേഹം എന്നോട് അങ്ങനെയാണ് സംസാരിച്ചത്. അതിലൊക്കെ ഒരുപാട് വിഷമം എനിക്കുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അഭിമാനം തോന്നുന്ന നിമിഷമാണ് ഇന്നലെ ഉണ്ടായത്.

ലോകത്തുള്ള എല്ലാ മലയാളികളും എന്നെ പിന്തുണച്ചു. പക്ഷേ അതിനൊപ്പം അദ്ദേഹത്തിനെതിരെ ഹേറ്റ് ക്യാംപെയ്ന്‍ ഉണ്ടാകുന്നതില്‍ താല്‍പര്യമില്ല. അദ്ദേഹം മനഃപൂര്‍വം ചെയ്തതല്ല, അങ്ങനെ ചെയ്യുന്ന ഒരാളുമല്ല. ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനി വേറൊരു തലത്തിലേക്ക് ഇതിനെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുമില്ല. എംടി സാറിന്റെ പിറന്നാള്‍ ആഘോഷം, സിനിമയുടെ ലോഞ്ചുമായിരുന്നു. അത്രയും വലിയ സദസ്സില്‍, അത്രയും വലിയ ആളുകളുടെ ഇടയില്‍ ഇരിക്കുന്ന എല്ലാ ത്രില്ലിലുമാണ് ഞാന്‍ ഉണ്ടായിരുന്നത്. മാത്രമല്ല ഇതിനു മുമ്പ് അദ്ദേഹവുമായി ഒരു പ്രശ്‌നമോ സംസാരമോ പോലും ഉണ്ടായിട്ടില്ല. ഇതൊരു ലൈവ് ഇവന്റാണ്.

ഒരു ലൈവ് ഇവന്റ് ചെയ്യുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള തെറ്റ് മാത്രമാണ് അവിടെ നടന്നത്. ഒന്‍പത് സിനിമകളുടെ ലോഞ്ച് ആയിരുന്നു. അങ്ങനെ എല്ലാവരെയും വിളിക്കുന്നവരുടെ ഇടയില്‍ ഒരു പിഴവുപറ്റി. എല്ലായിടത്തും അബദ്ധം സംഭവിക്കാറുണ്ട്, പലതിനും ശ്രദ്ധകിട്ടാറില്ല. ഇന്നലെ അതിനു കൂടുതല്‍ ശ്രദ്ധകിട്ടി എന്നു മാത്രം. ഒരിക്കലും അദ്ദേഹത്തെപ്പോലൊരാള്‍ മനഃപൂര്‍വം അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്നലെ ഒരുപാട് മാധ്യമങ്ങളില്‍ നിന്നും വിളിക്കുന്നുണ്ടായിരുന്നു. ഈ സംഭവങ്ങളൊക്കെ മനസ്സിലാക്കാന്‍ ഒരു ദിവസമെടുത്തു.

എല്ലാവരോടും എന്തു മറുപടി പറയണമെന്നും എനിക്ക് അറിയില്ലായിരുന്നു. ഫോണ്‍ ഓഫ് ചെയ്ത് വച്ച് രാത്രിയാണ് ഓണ്‍ ആക്കിയത്. മോനേ പ്ലീസ് കോള്‍ ബാക്ക് എന്നൊരു മെസേജ് അദ്ദേഹം അയച്ചിരുന്നു. ഞാന്‍ വിളിക്കുന്നത് പ്രതീക്ഷിച്ചാണ് അദ്ദേഹം ഫോണ്‍ എടുത്തത്. എനിക്ക് നിന്നെയൊന്ന് കാണണം എന്ന് അദ്ദേഹം പറഞ്ഞു. ഭയങ്കര വിഷമത്തിലാണുള്ളതെന്ന് ഫോണില്‍ കൂടി സംസാരിക്കുമ്പോള്‍ എനിക്ക് മനസ്സിലായി. അത്രയും സീനിയര്‍ ആയിട്ടുള്ള പ്രായമായിട്ടുള്ള ഒരാള്‍ ഞാന്‍ കാരണം വിഷമിക്കാന്‍ പാടില്ല. അദ്ദേഹത്തിനെതിരെ ഒരു ഹേറ്റ് ക്യാംപെയ്ന്‍ നടക്കുന്നുണ്ടെങ്കില്‍ അത് ഇതോടെ അവസാനിപ്പിക്കുക.''-ആസിഫ് കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (9 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (10 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (22 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (39 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (11 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

Malayali Vartha Recommends