Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

നടി മാല പാർവതിയെ കുടുക്കാൻ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ശ്രമം; 72 മണിക്കൂര്‍ വെർച്വൽ അറസ്റ്റിൽ: എന്താണ് വെർച്വൽ അറസ്റ്റ്...

14 OCTOBER 2024 04:12 PM IST
മലയാളി വാര്‍ത്ത

കൊറിയര്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞ് നടി മാല പാർവതിയെ കുടുക്കാൻ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ശ്രമം. ഒരു മണിക്കൂറോളം താരം ഡിജിറ്റല്‍ കുരുക്കില്‍ പെട്ടു, തട്ടിപ്പാണ് എന്ന് ഒടുവില്‍ തിരിച്ചറിഞ്ഞതോടെയാണ് താരം പണംപോകാതെ രക്ഷപ്പട്ടത്. മധുരയില്‍ തമിഴ് സിനിമയുടെ ഷൂട്ടിംഗിലായിരുന്നു നടി. രാത്രി മുഴുവൻ സിനിമയുടെ ഷൂട്ടായിരുന്നു. പത്ത് മണിക്കാണ് കോള്‍ വന്നത്. ഡിഎച്ചില്‍ നിന്ന് ഒരു പാഴ്‍സല്‍ തടഞ്ഞുവെവെന്ന് പറയുകയായിരുന്നു അവര്‍. മുമ്പ് എനിക്ക് ഇത് സംഭവിച്ചിട്ടുണ്ട്. യുകെയില്‍ നിന്ന് ഒരു പാഴ്‍സല്‍ വന്നപ്പോള്‍, കസ്റ്റംസ് തടഞ്ഞുവെച്ചു എന്ന് എന്നോട് പറയുകയും പൈസ അടക്കുകയും ചെയ്‍തിട്ടുണ്ട്. അത് ഓര്‍മയിലുള്ളതിനാല്‍ ഇത് സത്യമായിരിക്കുമെന്ന് താൻ വിചാരിച്ചു. കസ്റ്റമര്‍ കെയര്‍ ഫോണ്‍ കണക്റ്റായി.

വിക്രം സിംഗെന്ന ഒരു മനുഷ്യനാണ് തന്നോട് സംസാരിച്ച്. വളരെ വിശ്വസനീയമായിട്ടാണ് തന്നോട് സംസാരിച്ചത്. നിങ്ങളുടെ ആധാര്‍ കാര്‍ഡു ദുരുപയോഗപ്പെടുത്തിയെന്ന് പറഞ്ഞു അയാള്‍. തായ്‍വാനിലേക്ക് ഇങ്ങനെ ഒരു കൊറിയര്‍ തന്റെ പേരില്‍ പോയിട്ടുണ്ട് എന്നും വ്യക്തമാക്കി. ഇത് വലിയ ഒരു തട്ടിപ്പാണെന്നും പറഞ്ഞു അവര്‍. വേണമെങ്കില്‍ പരാതി പറയുന്നത് നല്ലതായിരിക്കും. ഇത് അന്വേഷിക്കുന്ന ഒരു സംഘമുണ്ടെന്നും പറഞ്ഞു അവര്‍.


അങ്ങനെ പൊലീസിലേക്ക് ഫോണ്‍ കണക്റ്റാക്കി. പ്രകാശ് കുമാര്‍ ഗുണ്ടുവാണ് അപ്പോള്‍ തന്നോട് സംസാരിച്ചത് ആധാര്‍ കാര്‍ഡ് ആര്‍ക്കെങ്കിലും നല്‍കിയിരുന്നോവെന്ന് ചോദിച്ചു അയാള്‍. ഞാൻ ആധാര്‍ കാര്‍ഡാണ് ഐഡിയായി സിനിമാ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കി. അങ്ങനെ ആധാര്‍ കാര്‍ഡ് ആര്‍ക്കും ഒരിക്കലും നല്‍കരുതെന്ന് അയാള്‍ എന്നോട് നിര്‍ദ്ദേശിച്ചു.

 

 

ആധാര്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ട്.. മുംബൈ ക്രൈംബ്രാഞ്ചാണെന്ന് താൻ ഉറപ്പിക്കുന്നതെങ്ങനെയെന്ന് ചോദിച്ചിരുന്നു ഞാൻ. അപ്പോള്‍ ഐഡി തനിക്ക് അയച്ചു. ഇപ്പോള്‍ മുംബൈയിലേക്ക വരൂ നിങ്ങളെന്നും പറഞ്ഞു അയാള്‍. സിനിമാ തിരക്കിലാണ് തനിക്ക് ഇപ്പോള്‍ വരാനാകില്ല എന്ന് ഞാൻ വ്യക്തമാക്കുകയും ചെയ്തു.

 

 

 

കുറച്ച് സമയം തങ്ങളോട് സഹകരിക്കണമെന്ന് പറയുകയായിരുന്നു അപ്പോള്‍ അയാള്‍. ലൈവില്‍ നില്‍ക്കണം. നിങ്ങളുടെ സുരക്ഷയ്‍ക്കാണ് ഇത് ചെയ്യുന്നത്. ഇത് മറ്റുള്ളവരോട് പറയുന്നത് അപടകമാണ്. ഇങ്ങനെ പുറത്ത് പറഞ്ഞതിനാല്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്‍തിട്ടുണ്ട്. ഇത് ഭയങ്കര ഒരു റാക്കറ്റാണ്. 12 സംസ്ഥാനങ്ങളില്‍ തന്റെ പേരില്‍ തട്ടിപ്പുകാര്‍ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ നിയമവിരുദ്ധമായി തുടങ്ങിയിട്ടുണ്ട് എന്നും അയാള്‍ വ്യക്തമാക്കി. കോടിക്കണക്കിന് രൂപ തന്റെ പേരില്‍ തട്ടിപ്പുകാര്‍ കൈമാറ്റം ചെയ്തിട്ടുണ്ട് എന്നും പറഞ്ഞു.

 

 

വാട്‍സാപിലാണ് സംസാരിച്ചുകൊണ്ടിരുന്നത്.. അറസ്റ്റിലായ ആളുടെ ഫോട്ടോ അയച്ചുതന്നിരുന്നു.. നിയമവിരുദ്ധമായി പണം വന്നിട്ടോ എന്ന് ചോദിച്ചു അവര്‍. ഇല്ല എന്ന് പറഞ്ഞു ഞാൻ. നിങ്ങളുടെ ബാങ്കുകള്‍ ഏതൊക്കെ എന്നും ചോദിച്ചു അവര്‍. 72 മണിക്കൂര്‍ താൻ നിരീക്ഷണത്തിലാണെന്ന് പറഞ്ഞു അവര്‍. ഫോണ്‍ അവര്‍ ഹോള്‍ഡ് ചെയ്യുകയായിരുന്നു. അന്നേരം ഗൂഗിളില്‍ താൻ അവരെ കുറിച്ച് തെരഞ്ഞു. കാരണം ഐഡിയില്‍ അശോക സ്‍തംഭമില്ലായിരുന്നു. അത് ട്രാപ്പാണെന്ന് പറയുന്നുണ്ടായിരുന്നു മാനേജറും. പ്രകാശ് കുമാര്‍ ഗുണ്ടുവിന്റെ പേരില്‍ ഒരു ട്വീറ്റ് വായിച്ചിട്ടുണ്ടായിരുന്നു നേരത്തെ ഞാൻ.

 

 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്ക് ഫോണ്‍ കൊടുത്തു. അപ്പോള്‍ അവര്‍ കട്ട് ചെയ്‍തു. അവര്‍ പണം ചോദിച്ചിട്ടില്ല എന്നോട്. അവര്‍ പിന്നീട് തന്നെ വിളിച്ചിട്ടില്ല. പണം നഷ്‍ടപ്പെട്ടിട്ടില്ല. പക്ഷേ പണം ആര്‍ക്കെങ്കിലും നഷ്‍ടപ്പെട്ടിട്ടുണ്ടാകില്ലേ. ഇതിന് പരാതിപ്പെടാൻ ഒരു പ്രതിവിധിയില്ല. അതാണ് കഷ്‍ടം എന്ന് അവർ പറയുന്നു.

 

 

സൈബർ തട്ടിപ്പുസംഘങ്ങളുടെ പുതുരീതിയാണ്‌ വെർച്വൽ അറസ്‌റ്റ്‌. സിബിഐ, കസ്റ്റംസ്‌, കേന്ദ്ര ഇന്റലിജൻസ്‌ എന്നിങ്ങനെ പല പേരുകളിൽ സമീപിക്കും. ബിസിനസ്സുകാരെയും പണക്കാരെയുമാണ്‌ വലയിലാക്കുന്നത്‌. ഉന്നത ഉദ്യോഗസ്ഥരുടെ പേരിലോ കൊറിയർ കമ്പനികളുടെ പേരിലോ ബന്ധപ്പെടും. വിശ്വാസ്യതയ്‌ക്ക്‌ യൂണിഫോമിൽ വീഡിയോ കോളിൽ പ്രത്യക്ഷപ്പെടും. കേസിൽനിന്ന്‌ രക്ഷപ്പെടാനും അറസ്റ്റ്‌ ഒഴിവാക്കാനുമാണ്‌ പണം ആവശ്യപ്പെടുക. പണമടച്ചശേഷവും ഭീഷണി തുടരും. ഒരു അന്വേഷണ ഏജൻസിയും വെർച്വൽ അറസ്റ്റ്‌ നടത്തില്ലെന്ന്‌ പൊലീസ്‌ വ്യക്തമാക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഫണ്ട്‌ കൈമാറാനും ആവശ്യപ്പെടില്ല. സംശയാസ്പദ ഇടപാടിൽ ഉടമയോട്‌ ചോദിക്കാതെ അക്കൗണ്ടുകൾ മരവിപ്പിക്കുക മാത്രമേ ചെയ്യൂ

 

 

.ശ്രദ്ധിക്കേണ്ടത്‌
● സംശയാസ്പദ ആശയവിനിമയം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കുക
● ഏജൻസികളുടെ ഔദ്യോഗിക വെബ്‌സൈറ്റിലുള്ള ഫോൺ നമ്പറിലൂടെയും ഇ–-മെയിലിലൂടെയും ബന്ധപ്പെടുക
● നിയമസാധുത സ്ഥിരീകരിക്കുംവരെ പണം നൽകരുത്‌, സാമ്പത്തിക വിശദാംശങ്ങൾ പങ്കിടരുത്‌.

 

 

24 മണിക്കൂർ നിർണായകം
സൈബർ തട്ടിപ്പുകൾ നടന്നശേഷമുള്ള ഗോൾഡൻ ടൈമാണ്‌ 24 മണിക്കൂർ. അതിനുള്ളിൽ 1930 എന്ന നമ്പറിൽ അറിയിച്ചാൽ പ്രതികളിലേക്ക്‌ അതിവേഗം എത്താം. അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്‌ ഉൾപ്പെടെയുള്ള നടപടികളിലൂടെ ഫണ്ട്‌ കൈമാറ്റം തടയാം. ഈ സമയം കഴിഞ്ഞാൽ www.cybercrime.gov.in വെബ്‌സൈറ്റിൽ രജിസ്‌റ്റർചെയ്യണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (1 hour ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (2 hours ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (2 hours ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (3 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (3 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (3 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (3 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (3 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (4 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (5 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (5 hours ago)

Malayali Vartha Recommends