ആരുമറിയാതെ രാവിലെ തന്നെ സ്റ്റേഷനില്‍ ഹാജരായി ജയസൂര്യ! ഇന്ന് നിർണായകം

നടിയുടെ പരാതിയില്‍ ലൈംഗികാതിക്രമ കേസ് നേരിടുന്ന നടന്‍ ജയസൂര്യക്ക് ഇന്ന് നിർണ്ണായാകം. ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യ പോലീസ് സ്റ്റേഷനിൽ ഹാജരായി. സെക്രട്ടേറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജയസൂര്യ ഹാജരായത്. 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാവാനായിരുന്നു പോലീസ് നിര്‍ദേശം. എന്നാല്‍ മാധ്യമ ശ്രദ്ധ ഒഴിവാക്കാനായി ജയസൂര്യ 8.15ന് തന്നെ ഹാജരാവുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ എത്താത്തതിനാല്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടില്ല. രണ്ട് മാസം മുന്‍പാണ് ആലുവയില്‍ താമസിക്കുന്ന നടി പോലീസിന് പരാതി നല്‍കിയത്. 2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ജയസൂര്യ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. സെക്രട്ടേറിയേറ്റില്‍ വെച്ചായിരുന്നു ഈ ഷൂട്ടിങ് നടന്നത്. 2008 ല്‍ നടന്ന സംഭവമാണെങ്കിലും രണ്ട് മാസം മുന്‍പായിരുന്നു നടി പൊലീസില്‍ പരാതി നല്‍കിയത്. 'ശുചിമുറിയില്‍ പോയി തിരികെ വന്ന് സാരി ശരിയാക്കുന്നതിനിടയില്‍ ജയസൂര്യ പിന്നിലൂടെ വന്ന് പെട്ടെന്ന് കെട്ടിപ്പിടിക്കുകയും തിരിഞ്ഞപ്പോള്‍ ചുണ്ടില്‍ അമര്‍ത്തി ചുംബിക്കുകയുമായിരുന്നു. പ്രതീക്ഷിക്കാതെ നടന്ന ആക്രമണമായതിനാല്‍ ഞാന്‍ പകച്ച് പോവുകയും പിന്നീട് പേടിച്ച് ഓടി പോവുകയുമാണ് ചെയ്തത്' എന്നായിരുന്നു പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പറഞ്ഞത്. ഈ സംഭവത്തിന് പിന്നാലെ അന്ന് തന്നെ തിരുവനന്തപുരത്തെ ഫ്ലാറ്റിലേക്ക് നടന്‍ ക്ഷണിച്ചതായും നടി വെളിപ്പെടുത്തിയിട്ടുണ്ട്. 'എനിക്ക് നിന്നെ ഇഷ്ടപ്പെട്ടു. വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാവും' എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും നടി പറഞ്ഞു. താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ അതിന് ശേഷം അദ്ദേഹത്തില്‍ നിന്നും വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലന്നും പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു.
ആരോപണങ്ങള്‍ നിഷേധിച്ച ജയസൂര്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഇന്ന് സ്റ്റേഷനില്‍ ഹാജരാകുന്ന ജയസൂര്യയെ മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത. അതേസമയം ജയസൂര്യക്കെതിരെ സമാനമായ മറ്റൊരു കേസും നിലവിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സമാനമായ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെ ഉയർന്ന് വന്നത് . പിഗ്മാൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ തന്നെ കയറിപ്പിടിച്ചെനന്നായിരുന്നു ആ പരാതി. ഈ പരാതിയില്‍ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന കൂത്താട്ടുകുളത്തെ പന്നിഫാമില്‍ പരാതിക്കാരിയെ കൊണ്ടുപോയി തെളിവെടുക്കുകയും ചെയ്തിരുന്നു. ശുചിമുറിയില്‍ പോയിവരും വഴി ജയസൂര്യം കടന്നുപിടിച്ചെന്നായിരുന്നു ആ നടിയും നല്‍കിയ പരാതി.
\https://www.facebook.com/Malayalivartha