Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്വസിക്കാൻ ബുദ്ധിട്ട്; നവംബർ 22ാം തീയതി എനിക്ക് ഒരു സർജറി ഉണ്ട്; ഒരു മാസം വരെ മുഖത്ത് വീക്കം ഉണ്ടാകും; ആരോ​ഗ്യാവസ്ഥയെക്കുറിച്ച് റോബിൻ!!

18 NOVEMBER 2024 05:34 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായി മാറിയ ആളാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ എത്തി ആദ്യം മുതല്‍ ജന ശ്രദ്ധനേടിയ റോബിന് നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു.

ഏവരും സീസണിലെ വിജയി ആകുമെന്ന് വിധിയെഴുതിയെങ്കിലും സഹമത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന ആരോപണത്താല്‍ റോബിന് പുറത്തുപോകേണ്ടി വന്നു. ഷോയില്‍ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറാന്‍ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഷോയ്ക്ക് ശേഷമാണ് റോബിന്റെ പ്രണയവും വിവാഹ നിശ്ചയവുമെല്ലാം നടക്കുന്നത്. റോബിനെ ഇന്റര്‍വ്യു എടുക്കാന്‍ എത്തിയ ആരതി പൊടിയുമായി റോബിന്‍ പ്രണയത്തില്‍ ആകുയായിരുന്നു. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും.

 

ഇപ്പോഴിതാ ആരതിയുടെ യൂട്യൂബ് ചാനലിൽ റോബിനും ആരതിയും ചേർന്ന് പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. 22ാം തീയതി തനിക്കൊരു സർജറി ഉണ്ടെന്നും, തനിക്ക് എന്താണ് സംഭവിച്ചത് എന്നും വീഡിയോയിൽ റോബിൻ പറയുന്നുണ്ട്.  


കോവിഡ് വന്നതിന് ശേഷം തന്റെ ലംഗ്‌സ് കപ്പാസിറ്റി ഭയങ്കരമായി കുറവായിരുന്നു. അതുകാരണം തനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു കൂടാതെ കിതപ്പുണ്ടായിരുന്നുവെന്നും റോബിൻ പറഞ്ഞു. ഡോക്ടറെ കണ്ടപ്പോഴാണ് തനിക്ക് ഡീവിയേറ്റഡ് നേസൽ സെപ്റ്റം ആണെന്ന് കണ്ടെത്തിയത്. മൂക്കിന് ചെറിയ വളവും ചെറിയൊരു മാംസത്തിന്റെ വളർച്ചയും ഉണ്ട്.

നവംബർ 22 സർജറി ആണ്. 21 ന് ഹോസ്പിറ്റലിൽ പോകും. റൈനോ പ്ലാസ്റ്റിയാണെന്നും ഒരാഴ്ച വരെ നേസൽ പാക്കേജ് ഉണ്ടാവുമെന്നും ഒരു മാസം വരെ മുഖത്ത് വീക്കം ഉണ്ടാകുമെന്നും താരം പറഞ്ഞു. ശ്വാസം ശരിയായി എടുക്കാൻ പറ്റാത്തത് കൊണ്ട് ശരീരത്തിന് ആവശ്യത്തിന് ഓക്‌സിജിൻ ലഭിക്കുന്നുണ്ടായിരുന്നില്ല, അത് കാരണം ക്ഷീണവും തലകറക്കവും വണ്ടിയോടിക്കുമ്പോൾ ഇരുട്ട് കയറുന്നത് പോലെയൊക്കെ ഉണ്ടായിരുന്നു. ചെറിയ രീതിയിൽ ബി പി ഉണ്ടായിരുന്നു. ബി പി ഉയർന്നത് കൊണ്ടായിരിക്കും ഇങ്ങനെ എന്നായിരുന്നു കരുതിയിരുന്നത് എന്നും റോബിൻ വ്യക്തമാക്കി.



റോബിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. സർജറി നന്നായി നടക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും ഞങ്ങളുടെ ഡോക്ടർ ബ്രോയ്ക്ക് ഒപ്പമുണ്ടാകും, എല്ലാം അതിജീവിച്ച ഡോക്ടർക്ക് ഇതൊക്കെ കടന്നു മുന്നോട്ടു പോകാൻ പറ്റും. സർജറി ഒക്കെ നന്നായി നടക്കട്ടെ. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ടാകും. സർജറി ഒക്കെ കഴിഞ്ഞ് ആരോഗ്യം ഒക്കെ വീണ്ടെടുത്ത് ഡോക്ടർ വരും. കാത്തിരിക്കുന്നു എനർജറ്റിക് ആയി ഡോക്ടറെ വീണ്ടൂം കാണാൻ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം റോബിൻ- ആരതി പൊടി വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തിനു മുന്നോടിയായി ശരീരഭാരം കുറച്ച് ഗംഭീര മേക്കോവർ നടത്തിയ റോബിന്റെ ബിഫോർ- ആഫ്റ്റർ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.

ശരീരഭാരം കുറയ്ക്കാൻ കാലറി ഡെഫിസിറ്റ് ഡയറ്റാണ് താൻ പിൻതുടരുന്നത് എന്ന് റോബിൻ മുൻപു വ്യക്തമാക്കിയിരുന്നു. കഴിക്കുന്നതിനേക്കാൾ കൂടുതലായി കാലറി ബേൺ ചെയ്യുന്നതാണ് കാലറി ഡെഫിസിറ്റ് ഡയറ്റ്. ഏതാണ്ട് 110 കിലോയോളമായിരുന്നു റോബിന്റെ ശരീരഭാരം. ശരീരഭാരം 90ൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും റോബിൻ പറഞ്ഞിരുന്നു.

ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടിവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (1 hour ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (1 hour ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (1 hour ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (2 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (2 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (2 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (3 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (3 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (3 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (3 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (3 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (4 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (4 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (4 hours ago)

Malayali Vartha Recommends